കൊച്ചി: വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെട്ട് ഹൈക്കോടതി. സ്വമേധയ കേസെടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണന വിഷയങ്ങളിലുണ്ട്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: