ന്യൂഡൽഹി : മതം മറച്ചു വച്ച് തന്നെ വിവാഹം കഴിച്ച യുവാവിനെതിരെ പരാതി നൽകി യുവതി. യുപിയിലെ തുർക്‌പട്ടി പോലീസ് സ്‌റ്റേഷനിലെ ബുൽഹി ഗ്രാമവാസിയായ പെൺകുട്ടിയാണ് തന്നെ വിവാഹം കഴിച്ച ഇബ്രാഹിം അൻസാരിയ്‌ക്കെതിരെ പരാതി നൽകിയത് .
ഇബ്രാഹിം അൻസാരി അയാൻ യാദവ് എന്ന പേരിലാണ് താനുമായി അടുത്തത് . മുസ്ലീമാണെന്ന വിവരം മറച്ചു വച്ച് തന്നെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു . പിന്നീട് നമസ്‌കരിക്കാനും വ്രതാനുഷ്ഠാനം നടത്താനും സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി ഇബ്രാഹിം അൻസാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: