ന്യൂഡൽഹി : പ്രതിപക്ഷനേതാക്കൾക്ക് പാകിസ്ഥാനോടുള്ള ചായ്വ് വ്യക്തമാക്കി ‘ മാമ്പഴ നയതന്ത്രം ‘ . ഡൽഹി ആസ്ഥാനമായുള്ള പാകിസ്ഥാൻ ഹൈക്കമ്മീഷണർ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ 7 ഇന്ത്യൻ എംപിമാർക്കാണ് മാമ്പഴം അയച്ചത്.
രാഹുൽ ഗാന്ധി, കപിൽ സിബൽ, ശശി തരൂർ, മൊഹിബുള്ള നദ്‌വി, സിയ ഉർ റഹ്മാൻ ബർക്ക്, അഫ്‌സൽ അൻസാരി, ഇഖ്‌റ ഹസൻ എന്നിവർക്കാണ് മാമ്പഴം ലഭിച്ചത്.സംഭവത്തിൽ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി.
‘രാഹുലിന് ഉത്തർപ്രദേശിൽ നിന്നുമുള്ള മാമ്പഴം ഇഷ്ടമല്ല. എന്നാൽ, രാഹുലിനും അദ്ദേഹത്തിന്റെ സംഘത്തിനും പാകിസ്താനിൽ നിന്നും മാമ്പഴും ലഭിച്ചാൽ വളരെ ഇഷ്ടം തോന്നും. അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെന്നുണ്ടായിരുന്നു. പാകിസ്താനുമായി അവിശുദ്ധ ബന്ധമാണ് രാഹുൽ ഗാന്ധിക്കുള്ളത്. ‘- കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ചോദിച്ചു . മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാകിസ്ഥാന്റെ സഹായം തേടാനുള്ള ശ്രമമാണ് രാഹുൽ നടത്തുന്നതെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
ബിജെപി എംപി അനുരാഗ് ഠാക്കൂറും വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. “അവരുടെ ഹൃദയം കിടക്കുന്ന സ്ഥലത്ത് നിന്ന് അവർക്ക് മാമ്പഴം ലഭിക്കുന്നു … യുപിയിലെ മാമ്പഴം അദ്ദേഹത്തിന് ഇഷ്ടമല്ല, പക്ഷേ പാകിസ്ഥാനിൽ നിന്നുള്ള മാമ്പഴങ്ങളിൽ അദ്ദേഹത്തിന് ആവേശം തോന്നുന്നു.”അനുരാഗ് ഠാക്കൂർ പറഞ്ഞു.
യുപിയിലെ മാമ്പഴം തനിക്ക് ഇഷ്ടമല്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.ബിജെപി നേതാവ് അമിത് മാളവ്യയും രാഹുലിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: