ന്യൂദല്‍ഹി: ബംഗ്ലാദേശിലുണ്ടായ കലാപം ഇന്ത്യയിലും ആവർത്തിക്കുമെന്ന ഭീഷണിയുമായി എസ് ഡി പി ഐ ദേശീയ പ്രസിഡൻ്റ് എം.കെ. ഫൈസി.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്‌ക്ക് ഹസീനയെ സ്വേച്ഛാധിപതിയായി വിശേഷിപ്പിച്ച ഫൈസി നരേന്ദ്ര മോദിയുടെയും വിധി ഇതാകുമെന്ന വ്യംഗ്യത്തിലാണ് ഭീഷണി പ്രസ്താവന ഇറക്കിയത്.
“സ്വേച്ഛാധിപത്യം ഒരു താൽക്കാലിക പ്രതിഭാസമാണ്. എല്ലാ സ്വേച്ഛാധിപതികളും വീഴും. ഇത് ബംഗ്ലാദേശിലെ സ്വേച്ഛാദിപതിയായിരുന്ന ഷെയ്ഖ് ഹസീനയിൽ അവസാനിക്കില്ല” എന്നാണ് ഫൈസിയുടെ പ്രസ്താവന.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ വിഭാഗമായ എസ് ഡി പി ഐ നിരോധിച്ചിരുന്നില്ല. പി എഫ് ഐ നിരോധനത്തിനു ശേഷം ഒതുങ്ങി നിന്ന എസ് ഡി പി ഐ വീണ്ടും തനിനിറം കാണിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഫൈസിയുടെ പ്രസ്താവന. ആസന്നമായ ഒരു കലാപത്തിനു തയാറെടുക്കാൻ അണികൾക്കുള്ള ആഹ്വാനവും. കേന്ദ്ര ഏജൻസികൾക്കും സുരക്ഷാ സേനകൾക്കും വിശ്രമമില്ലാത്ത നാളുകളാണ് വരുന്നതെന്ന പ്രതീതിയുളവാക്കുകയാണ് ബംഗ്ലാദേശ് സംഭവത്തിൽ ഇന്ത്യയിലെ പ്രതിപക്ഷ പ്രതികരണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: