പാരീസ് : ഗുസ്തി താരം വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം അനുവദനീയമായ 50 കിലോഗ്രാമില്‍ നിന്നും കൂടിപ്പോയതില്‍ അസ്വാഭവികതകളോ ഗൂഢാലോചനകളോ ഒന്നും ഇല്ലെന്ന് വ്യക്തമാക്കി വിനേഷ് ഫൊഗാട്ടിന്റെ മെഡിക്കല്‍ ടീമിന്റെ മേധാവി ഡോ. ദിന്‍ഷൊ പര്‍ദ്ദീവാല. ഇന്ത്യയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഇതിനെ രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് ഡോ. ദിന്‍ഷൊ പര്‍ദ്ദീവാല ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയ്ക്കൊപ്പം ചേര്‍ന്ന് ഒരു വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
Lot of propaganda being spread about Vinesh Phogat’s ouster!
Let it be clear that there was nothing deliberate!
IOC Chairperson PT Usha & Vinesh Phogat’s nutritionist Dr Dinshaw Pardiwala give out facts. Those who want to play politics using an Indian athlete will do so sadly. pic.twitter.com/CGXMcr1AxQ
— Aditya Raj Kaul (@AdityaRajKaul) August 7, 2024
വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം കൂടുന്നതിലേക്ക് നയിച്ച സഹാചര്യങ്ങള്‍ കൃത്യമായി ഡോ. പര്‍ദ്ദീവാല വിശദീകരിക്കുന്നുണ്ട്. “സാധാരണ ഗുസ്തിക്കാര്‍ അവരുടെ സ്വാഭാവിക ശരീരഭാരത്തേക്കാള്‍ കുറഞ്ഞ ഭാരമുള്ള കാറ്റഗറിയിലാണ് അവര്‍ മത്സരിക്കുക പതിവ്. അപ്പോള്‍ അവര്‍ക്ക് താരതമ്യേന ദുര്‍ബലരായ എതിരാളികളെ മത്സരിക്കാന്‍ കിട്ടും എന്നതാണ് ഇതിന്റെ മെച്ചം. വിനേഷ് ഫൊഗാട്ടും അത് തന്നെയാണ് ചെയ്തത്. സാധാരണ മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പ് രാവിലെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാറുണ്ട്. അതിലൊന്ന് ഭക്ഷണവും വെള്ളവും ഉപേക്ഷിക്കലാണ്. മറ്റൊന്ന് ശരീരം വിയര്‍പ്പിക്കലാണ്. ഇതിന് വ്യായാമം ചെയ്യും. അതുപോലെ സോന ബാത്ത് ചെയ്യും. ഇങ്ങിനെ ശരീരഭാരം കുറച്ചാല്‍ നമുക്ക് കുറഞ്ഞ ശരീരഭാരമുള്ളവരുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ കഴിയും. പക്ഷെ അങ്ങിനെ ചെയ്യുമ്പോള്‍ ഒരു റിസ്കുണ്ട്. അത് നമ്മുടെ ശരീരത്തിന്റെ ഊര്‍ജ്ജം ഇല്ലാതാക്കും. ശരീരത്തിനെ ദുര്‍ബലമാക്കും. മിക്ക ഗുസ്തിതാരങ്ങളും ഈ ദുര്ബ്ബലതയും ഊര്‍ജ്ജമില്ലായ്മയും ഒഴിവാക്കാന്‍ അവര്‍ നിയന്ത്രിതമായ തോതില്‍ വെള്ളും കുടിക്കും. പിന്നെ ഊര്‍ജ്ജം നല്കുന്ന ഭക്ഷണവും കഴിക്കും. സാധാരണ വിനേഷ് മത്സരമുള്ള ദിവസം ഒന്നര കിലോ ന്യൂട്രീഷ്യന്‍ ഭക്ഷണമാണ് കഴിക്കുകയെന്ന് അവരുടെ ന്യൂട്രീഷന്‍ പറയുന്നു. പക്ഷെ ചിലപ്പോള്‍ മത്സരത്തിന് ശേഷം ശരീരഭാരം കൂടുന്ന പ്രവണതയുണ്ട്. വിനേഷിന് മൂന്ന് മത്സരങ്ങള്‍ ഉണ്ടായിരുന്നു. അതിന് ശേഷം നിര്‍ജ്ജലീകരണം (ഡീഹൈഡ്രേഷന്) സംഭവിക്കാതിരിക്കാന്‍ അവര്‍ വെള്ളം കുടിച്ചു. ഇതോടെ മത്സരത്തിന് ശേഷം അവരുടെ ശരീരഭാഗം വര്‍ധിച്ചതായി കണ്ടു. അവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയേക്കാള്‍ കൂടുതലായിരുന്നു അവരുടെ ശരീരഭാരം. കുറയ്ക്കാന്‍ വിനേഷിന്റെ കോച്ച് സാധാരണ അനുവര്‍ത്തിക്കാറുള്ള കാര്യങ്ങള്‍ ചെയ്തു. യോഗ്യത നേടാനുള്ള ശരീരഭാരത്തിലേക്ക് വിനേഷിനെ എത്തിക്കാന്‍ കഴിയുമെന്ന് കോച്ചിന് ആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങിനെ അദ്ദേഹം വിനേഷിന്റെ ശരീരഭാരം കുറയ്ക്കാനുള്ള നടപടികളില്‍ ഏര്‍പ്പെട്ടു. എത്രയൊക്കെ പരിശ്രമിച്ചിട്ടും അവരുടെ ശരീരഭാരം അനുവദിക്കുന്നതിനേക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. അതുകൊണ്ട് അവരെ അയോഗ്യയാക്കി. അവരുടെ ശരീരഭാരം കുറയ്ക്കാന്‍ എല്ലാ നടപടികളും രാത്രിയില്‍ ഞങ്ങള്‍ നോക്കിയിരുന്നു. അവരുടെ മുടി മുറിച്ചു കളഞ്ഞു. അവരുടെ വസ്ത്രങ്ങള്‍ ചെറുതാക്കി. എന്നിട്ടും അവരുടെ ഭാരം 50 കിലോഗ്രാമില്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അയോഗ്യയാക്കപ്പെട്ടതിന് ശേഷം തളര്‍ന്ന വിനേഷ് ഫൊഗാട്ട് ശരീരത്തിന് എനര്‍ജി കിട്ടാല്‍ ഐവിഎഫ് എടുത്തു. നിര്‍ജ്ജലീകരണം (ശരീരത്തിലെ വെള്ളം വറ്റല്‍) ഒഴിവാക്കാനായിരുന്നു ഇത്. പിന്നീട് അവരുടെ ശരീരം സാധാരണത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താല്‍ ചില രക്തപരിശോധനകള്‍ നടത്തി. ഇപ്പോള്‍ അവരുടെ ശരീരത്തിന് പ്രശ്നങ്ങളില്ല. വിനേഷ് ഫൊഗാട്ട് നോര്‍മലാണ്. അതിന് ശേഷം വിനേഷ് ഫൊഗാട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയുമായി സംസാരിച്ചിരുന്നു. വിനേഷ് ശാരീരികമായും മെഡിക്കല്‍ ആയും സാധാരണ നിലയിലായിട്ടുണ്ട്. ഇത് അവരുടെ മൂന്നാമത്തെ ഒളിമ്പിക്സാണ്. അതില്‍ അവര്‍ അയോഗ്യയാക്കപ്പെട്ടു”. -ഡോ.ദിന്‍ഷൊ പര്‍ദിവാല പറഞ്ഞു.
വിനേഷ് ഫൊഗാട്ടിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പി.ടി. ഉഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: