ഹൈദരാബാദ്: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ ബുധനാഴ്ച നടന്ന ആക്രമണങ്ങളെ അപലപിച്ച് ബിജെപി നേതാക്കൾ. ഉടൻ ഇന്ത്യൻ സർക്കാർ അവർക്ക് സഹായം നൽകണമെന്ന് മുതിർന്ന ബിജെപി നേതാവ് എൻ രാംചന്ദർ റാവു ആവശ്യപ്പെട്ടു .
“സംശയമില്ല, ഇത് അവരുടെ ആഭ്യന്തര കാര്യമാണ്, അവരുടെ രാജ്യത്തിന് അതിൻ്റേതായ പ്രത്യാഘാതങ്ങളുമുണ്ട്. എന്നാൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണങ്ങൾ അപലപനീയമാണ്. ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുമ്പോൾ അത് അപലപിക്കപ്പെടേണ്ടതുണ്ടെന്നും റാവു പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം അദ്ദേഹം അനുസ്മരിച്ചു. എന്നാൽ ഇതൊക്കെയാണെങ്കിലും ചില ശക്തികൾ ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ആക്രമിക്കുകയാണ്. എല്ലാവിധ സഹായവും ഇന്ത്യ നൽകണം. മാനവികത മാനിക്കപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ, ഒരു ഇടക്കാല ഭരണം രൂപീകരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി രാജ്യത്തിന്റെ പാർലമെൻ്റ് പിരിച്ചുവിടുന്നതായി പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പ്രഖ്യാപിച്ചതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിന്റെ തലവനായി നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിനെ നിയമിച്ചതായി ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് പ്രസിഡൻ്റിന്റെ പ്രസ് സെക്രട്ടറി ജോയ്നൽ അബെദിൻ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡൻ്റ് ഷഹാബുദ്ദീനും വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കോർഡിനേറ്റർമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തലവനെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: