ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരെ അവഹേളനപരമായ പ്രസ്താവന നടത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) പ്രസിഡന്റ് ഡോ.ആര്.വി. അശോകന് സ്വന്തം ഫണ്ട് ഉപയോഗിച്ച് പ്രമുഖ പത്രങ്ങളില്‍ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. അലോപ്പതി പ്രാക്ടീഷണര്‍മാര്‍ക്കെതിരെ പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ വാക്കാലുള്ള നിരീക്ഷണങ്ങളെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അശോകന് വിമര്‍ശിച്ചത്്.
കോടതിയലക്ഷ്യ നടപടികളില്‍ ഒഴിവാകണമെങ്കില്‍ ഐഎംഎയുടെ ഫണ്ടില്‍ നിന്നല്ല, സ്വന്തം പോക്കറ്റില്‍ നിന്ന്് പണം മുടക്കി മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഐഎംഎയുടെ പ്രതിമാസ മാസികയിലും ഔദ്യോഗിക വെബ്സൈറ്റിലും അശോകന് നല്കിയ ക്ഷമാപണം കോടതി പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: