തിരുവനന്തപുരം: കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദം, ഹോമിയോപ്പതി സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്സുകളിലേയ്ക്കും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ബിഎസ്സി(ഓണേഴ്സ്), കോ-ഓപ്പറേഷന് ആന്‍ഡ് ബാങ്കിങ്, ബിഎസ്സി (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്വിറോണ്മെന്റ് സയന്‍സ്, ബി.ടെക് ബയോടെക്നോളജി (അണ്ടര്‍ കെ.എ.യു) വെറ്റിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിന് വിദ്യാര്‍ഥികള്‍ അവരവരുടെനീറ്റ് യു.ജി ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
സംസ്ഥാനത്തെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് കീം 2024 ലൂടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും, എന്‍ ടി എ നടത്തിയ നീറ്റ് (യു.ജി) 2024 പരീക്ഷയില്‍ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ നീറ്റ് (യു.ജി) 2024 ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്നതിന് ആഗസ്റ്റ് 11 ന് രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭ്യമാണ്. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത അപേക്ഷകരെ മെഡിക്കല്‍ കോഴ്സുകളിലേയ്ക്കും, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേയ്ക്കുമുളള റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുത്തുന്നതല്ല. തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ പ്രോസ്പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: