വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers- ല്‍
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 8 വരെ നടത്താം
അവസരം പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകള്‍ക്ക്
നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്ക്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാം. പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകള്‍ക്കാണ് അവസരം. കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്കാണ് നിയമനം.
തസ്തികകള്‍: വിപി ഹെല്‍ത്ത്, ഒഴിവുകള്‍ 643, വാര്‍ഷിക ശമ്പളം 45 ലക്ഷം രൂപ; റിലേഷന്‍ഷിപ്പ് മാനേജര്‍ 273, വാര്‍ഷിക ശമ്പളം 30 ലക്ഷം രൂപ, റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡ്) 32, വാര്‍ഷിക ശമ്പളം 52 ലക്ഷം രൂപ; ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് 30, വാര്‍ഷിക ശമ്പളം 44 ലക്ഷം രൂപ; ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ 49, വാര്‍ഷിക ശമ്പളം 26.50 ലക്ഷം രൂപ, റീജിയണല്‍ ഹെഡ് 6, വാര്‍ഷിക ശമ്പളം 66.50 ലക്ഷം രൂപ, സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്) 2, വാര്‍ഷിക ശമ്പളം 61 ലക്ഷം രൂപ; സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്) 2, വാര്‍ഷിക ശമ്പളം 20.50 ലക്ഷം രൂപ; പ്രോഡക്ട് ഡവലപ്പ്‌മെന്റ് മാനേജര്‍ (ടെക്‌നോളജി) 1, 30 ലക്ഷം രൂപ; പ്രോജക്ട് ഡവലപ്‌മെന്റ് മാനേജര്‍ (ബിസിനസ്) 2, 30 ലക്ഷം രൂപ.
യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടക്കമുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careers- ല്‍ ലഭിക്കും. 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി കാറ്റഗറികളില്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. ഓഗസ്റ്റ് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
എസ്ബിഐയില്‍ കായികതാരങ്ങള്‍ക്ക് അവസരം
ഒഴിവുകള്‍- ഓഫീസേഴ്‌സ് 17, ക്ലറിക്കല്‍ 51
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 14 വരെ
ഭാരതീയരായ കായികതാരങ്ങള്‍ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍, ക്ലറിക്കല്‍ തസ്തികകളില്‍ അവസരം. ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, വോളിബോള്‍, കബഡി, ടേബിള്‍ടെന്നീസ്, ബാറ്റ്മിന്റണ്‍ എന്നിവയില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമാണ് യോഗ്യത.
പ്രായപരിധി ഓഫീസര്‍ തസ്തികക്ക് 21-30 വയസ്. ക്ലറിക്കല്‍ തസ്തികക്ക് 20-28 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനാണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/careeres ല്‍ ലഭിക്കും. ഓഗസ്റ്റ് 14 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഓഫീസര്‍ തസ്തികയില്‍ തെരഞ്ഞെടുക്കുന്നവരെ 48480-85920 രൂപ ശമ്പള നിരക്കിലും ക്ലറിക്കല്‍ തസ്തികയില്‍ െതരഞ്ഞെടുക്കുന്നവരെ 24050-64480 രൂപ ശമ്പളനിരക്കിലും നിയമിക്കുന്നതാണ്. ഡിഎ, എച്ച്ആര്‍എ, സിസിഎ, പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ചികത്‌സാസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: