ഡോളറിനെതിരെ രൂപ റെക്കോഡ് തകര്‍ച്ചയില്‍. ഇന്ന് കറന്‍സി വിപണിയില്‍ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തിരിക്കുകയാണ്് രൂപ. രൂപയുടെ മൂല്യം 84 കടക്കാതിരിക്കാന്‍ റിസര്‍വ് ബാങ്ക് വലിയ ജാഗ്രതയിലാണ്. ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളര്‍ ഡിമാന്‍ഡ് ചെയ്തത് മൂല്യത്തകര്‍ച്ചയ്‌ക്ക് കാരണമായി.
യെന്നും യുവാനും ഉപയോഗിച്ചുള്ള കാരി ട്രേഡുകള്‍ കൂടിയത് രൂപയ്‌ക്ക് വലിയ വെല്ലുവിളിയായെന്നാണ് വിലയിരുത്തല്‍. കറന്‍സി വ്യാപാരത്തില്‍ ശ്രദ്ധ വേണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രൂപ 83 രൂപ 96 പൈസയെന്ന നിരക്കിലെത്തിയിരുന്നു. നോണ്‍ ഡെലിവറബിള്‍ ഫോര്‍വേഡ് മാര്‍ക്കറ്റില്‍ ഇറക്കുമതിക്കാരുടെ ഡോളര്‍ ബിഡുകള്‍ കൂടുന്നതില്‍ ജാഗ്രത വേണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: