തിരുവനന്തപുരം: വയനാട് ദുരന്തത്തെ രാഷ്ട്രീയവത്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് ഔചിത്യമില്ലായ്മയെന്നും പിഐബി വഴി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരേ ശാസ്ത്രജ്ഞരെ അണിനിരത്തുന്നു എന്നുമാണ് ഇന്നലെ മുഖ്യമന്ത്രി ആരോപിച്ചത്.
അനധികൃത കുടിയേറ്റവും ഖനനവുമാണ് വയനാട്ടിലെ ദുരന്തത്തിന് കാരണമെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയിരുന്നു. ദുരന്ത പ്രദേശം സന്ദര്‍ശിക്കുന്നതിനും അഭിപ്രായം പറയുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കേണ്ടിയും വന്നിരുന്നു. ഇതിന്റെ നാണക്കേടാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
കേന്ദ്രമന്ത്രി ദുരന്തത്തിനിരയായവരെ അപമാനിക്കുകയാണെന്നും മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണ പോലുമില്ലാതെയാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആഴത്തിലുള്ള ചിന്തകള്‍ക്കും കൂട്ടായ ശ്രമങ്ങള്‍ക്കുമുള്ള ഘട്ടമാണിതെന്നും ഈ സന്ദര്‍ഭത്തെ സങ്കുചിത താത്പര്യങ്ങള്‍ക്കു ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ലാന്‍ഡ് സ്ലൈഡ് ഏരിയയില്‍ നിന്ന് ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്ററാണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്രമന്ത്രി തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്, മുഖ്യമന്ത്രി ചോദിച്ചു.
ഇതുവരെ ലഭിച്ചത് 53.98 കോടി
തിരുവനന്തപുരം: വയനാട് ദുരന്തത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് 5ന് വൈകിട്ട് അഞ്ചുവരെ 53,98,52,942 രൂപ ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: