ന്യൂദൽഹി: കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സ്ഥാപിത പുനരുപയോഗ ഊർജ്ജ ശേഷി 165 ശതമാനം വർദ്ധിച്ചുവെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ചൊവ്വാഴ്ച പറഞ്ഞു. 2014 ൽ 76.38 ജിഗാവാട്ടിൽ നിന്ന് 2024 ൽ 203.1 ജിഗാവാട്ടായി ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി.
പുതിയ പുനരുപയോഗ ഊർജ മന്ത്രാലയവുമായി ബന്ധപ്പെട്ട ഗ്രാൻ്റുകൾക്കായുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള രാജ്യസഭയിൽ നടന്ന ചർച്ചയ്‌ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സൗരോർജ്ജത്തിലും കാറ്റ് വൈദ്യുതിയിലും ഗണ്യമായ പുരോഗതിയോടെ ഇന്ത്യ ഇപ്പോൾ പുനരുപയോഗ ഊർജ ശേഷിയിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ് എന്ന് ജോഷി എടുത്തുപറഞ്ഞു.
“ഇന്ന്, RE ഇൻസ്റ്റാൾ ചെയ്ത കപ്പാസിറ്റിയിൽ ഇന്ത്യ ആഗോളതലത്തിൽ 4-ാം സ്ഥാനം നേടിയെന്ന് പങ്കിടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാറ്റാടി ശക്തിയിൽ ഞങ്ങൾ നാലാമതും സോളാർ പിവി കപ്പാസിറ്റിയിൽ അഞ്ചാമതുമാണ്,” – ജോഷി പറഞ്ഞു.
കൂടാതെ “ആദ്യമായി, ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന് ഞങ്ങൾ 200 GW ശേഷി മറികടന്നു, അതിൽ 85.47 GW സൗരോർജ്ജവും 46.93 GW വലിയ ജലവൈദ്യുത 46.66 GW കാറ്റും, 10.95 GW ബയോ പവർ, 5.00 GW ചെറുകിട ജലവൈദ്യുതവും ഉൾപ്പെടുന്നു. ”- അദ്ദേഹം കൂട്ടിച്ചേർത്തു.
സൗരോർജ്ജ ശേഷി 2014 മാർച്ചിലെ 2.82 ജിഗാവാട്ടിൽ നിന്ന് 2024 ജൂണിൽ 85.47 ജിഗാവാട്ടായി ഗണ്യമായി വർദ്ധിച്ചുവെന്നും ഇത് ഏകദേശം 30 മടങ്ങ് വർദ്ധന രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗ ഊർജം രാജ്യത്തിന്റെ സുസ്ഥിര വളർച്ചയ്‌ക്കും വികസനത്തിനും അത് ആവശ്യമാണെന്നും ജോഷി ഊന്നിപ്പറഞ്ഞു.
2030 ഓടെ ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് 500 GW സ്ഥാപിത വൈദ്യുതി കപ്പാസിറ്റിയിലെത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ COP26 പ്രതിബദ്ധതയെയും അദ്ദേഹം പരാമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: