പാരീസ് ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ഷൂട്ടിംഗ് താരം മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനമായി നല്‍കി ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡന്‍ ജാവേദ് അഷ്റഫ്. ഒളിമ്പിക്സില്‍ രണ്ടു വെങ്കല മെഡലുകള്‍ നേടിയ മനു ഭാക്കര്‍ തന്റെ വിജയത്തിന് പിന്നില്‍ ഭഗവദ് ഗീതയാണെന്ന് വിജയത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു. ‘കര്‍മ്മം ചെയ്യുക, ഫലത്തെക്കുറിച്ച് ഇച്ഛിക്കാതെ’എന്ന ഭഗവദ് ഗീത വചനമാണ് വിജയത്തിലേക്ക് നിറയൊഴിക്കുമ്പോള്‍ കൈയും മനസും പതറാതെ നിര്‍ത്തിയതിന് പിന്നിലെന്നാണ് മനു ഭാക്കര്‍ പറഞ്ഞത്. നല്ല ഹിന്ദുപാരമ്പര്യമുള്ള, പ്രാര്‍ത്ഥനയും പൂജയും ഉള്ള ഹരിയാനയിലെ കുടുംബത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടിയാണ് മനു ഭാക്കര്‍.
ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. മനു ഭാക്കറിനും കോച്ച് ജസ്പാൽ റാണയ്‌ക്കും പാരീസിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സ്വീകരണം നൽകി.അപ്പോഴാണ് അദ്ദേഹം മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ചത്.
10 മീറ്റർ എയർ പിസ്റ്റൾ , 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിലുമാണ് താരത്തിന്റെ മെഡൽ നേട്ടം. എക്സിലാണ് ഇരുവരെയും സ്വീകരിച്ച വിവരം അദ്ദേഹം ഫോട്ടോ സഹിതം കുറിച്ചത്. കൂടികാഴ്ചയിൽ ഭഗവദ് ഗീതയുടെ ഇംഗ്ലീഷ് വിവർത്തനം മനുവിന് അഷ്‌റഫ് സമ്മാനിച്ചു.
അവൾ യാദൃശ്ചികമായാണ് ഷെൽഫിൽ നിന്ന് ആ പുസ്തകം (ഭഗവദ്ഗീത) എടുത്തത്. പിന്നീട് ഞാനതവൾക്ക് സമ്മാനമായി നൽകുകയായിരുന്നു. അതിൽ എന്തെങ്കിലും എഴുതി നൽകണമെന്നും അവൾ നിർബന്ധിച്ചു. ഞാനതിൽ ഒരു വാക്യം കുറിച്ചു–അഷ്റഫ് പറഞ്ഞു.സാര്‍വ്വകാലികമായ ജ്ഞാനത്തിന്റെ ഈ നിധി (ഭഗവദ് ഗീത) യിൽ നിന്ന് ഒരായുസ്സിന് വേണ്ട പ്രചോദനം ലഭിക്കട്ടെ” എന്നാണ് അഷ്റഫ് മനുഭാക്കറിന് സമ്മാനിച്ച ഭഗവദ് ഗീത പുസ്തകത്തില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക