ന്യൂദൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഭാരതത്തിൽ സുരക്ഷിതത്വം തോന്നുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് ബിജെപി എംപി കങ്കണ റണാവത്ത് പറഞ്ഞു. ദേശീയ അവാർഡ് ജേതാവായ നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള എംപിയുമായ റണാവത്ത് ഹിന്ദു രാഷ്‌ട്രത്തെ ചോദ്യം ചെയ്യുന്നവരെയും വിമർശിച്ചു.
മുസ്ലീം രാജ്യങ്ങൾ മുസ്ലീങ്ങൾക്ക് പോലും സുരക്ഷിതമല്ലെന്ന് അവർ അവകാശപ്പെട്ടു. നമുക്ക് ചുറ്റുമുള്ള എല്ലാ ഇസ്ലാമിക് റിപ്പബ്ലിക്കുകളുടെയും യഥാർത്ഥ മാതൃഭൂമി ഭാരതമാണ്. ബംഗ്ലദേശിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഭാരതത്തിൽ സുരക്ഷിതനാണെന്ന് തങ്ങൾ ബഹുമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു, എന്നാൽ ഇന്ത്യയിൽ താമസിക്കുന്നവരെല്ലാം എന്തിനാണ് ഹിന്ദു രാഷ്‌ട്രം എന്ന് ചോദിക്കുന്നത്. എന്തുകൊണ്ട് രാമരാജ്യം? ഇപ്പോൾ എന്തുകൊണ്ടെന്ന് വ്യക്തമാണെന്നും കങ്കണ പറഞ്ഞു.
മുസ്ലിം രാജ്യങ്ങളിൽ ആരും സുരക്ഷിതരല്ല, മുസ്ലീങ്ങൾ പോലും. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ബ്രിട്ടൻ എന്നിവിടങ്ങളിൽ എന്ത് സംഭവിച്ചാലും നിർഭാഗ്യകരമാണ്. രാമരാജ്യത്തിൽ ജീവിക്കുന്നത് ഞങ്ങൾ ഭാഗ്യവാന്മാരാണെന്നും അവർ വ്യക്തമാക്കി.
ബംഗ്ലാദേശിൽ സൈന്യം രംഗത്തെത്തിയതോടെ വൻ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ഹസീന തിങ്കളാഴ്ച സൈനിക വിമാനത്തിൽ രാജ്യം വിട്ടത്. ലണ്ടനിലേക്ക് പോകാനുള്ള പദ്ധതിയുടെ ഭാഗമായാണ് അവർ ന്യൂദൽഹിക്ക് സമീപം ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വന്നിറങ്ങിയതെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
ഹസീനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യ വിടാൻ സാധ്യതയില്ലെന്നുമായിരുന്നു വിവരം. ലണ്ടനിലേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതിയെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം അവരുടെടെ യഥാർത്ഥ പദ്ധതിയിൽ ചില അനിശ്ചിതത്വങ്ങൾ ഉള്ളതിനാൽ ചില പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളാണ് 76 കാരിയായ ഹസീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: