പാലക്കാട്: ശക്തമായ മഴയില്‍ വെള്ളത്തില്‍ മുങ്ങിയ പട്ടാമ്പി പാലം ചൊവ്വാഴ്ച മുതല്‍ തുറന്നുകൊടുക്കും. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ മുങ്ങിപ്പോയ പട്ടാമ്പിപാലത്തില്‍ വെള്ളം ഇറങ്ങിയപ്പോള്‍ പാലത്തിന്റെ കൈവരികള്‍ ഒഴുകിപ്പോയ നിലയിലായിരുന്നു.
ഈ സാഹചര്യത്തില്‍ വാഹന ഗതാഗതം നിര്‍ത്തലാക്കിയിരുന്നു.നിലവില്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ലെങ്കിലും കാല്‍നട സഞ്ചാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: