അഹമ്മദാബാദ് : ഉത്തർപ്രദേശിന് പിന്നാലെ, അഹമ്മദാബാദിലും കൻ വാർ തീർത്ഥാടകർക്ക് മേൽ ഡ്രോണുകൾ വഴി പുഷ്പവർഷം . അമർനാഥ് ധാമിലേക്കുള്ള കൻവാർ യാത്രയിൽ പങ്കെടുക്കുന്ന ആളുകൾക്ക് നേരെ ഡ്രോണുകളിൽ നിന്ന് ത്രിശൂലം വഴിയാണ് പൂക്കൾ വർഷിച്ചത് . ഇതിന്റെ ദൃശ്യങ്ങളും വൈറലായി കഴിഞ്ഞു .
കഴിഞ്ഞ വ്യാഴാഴ്ച, ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിലും മീററ്റ്, മുസാഫർനഗർ, സഹാറൻപൂർ, ബാഗ്പത് ജില്ലകളിലെ മറ്റ് സ്ഥലങ്ങളിലും കൻവാർ യാത്രാ തീർഥാടകർക്ക് നേരെ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഹെലികോപ്റ്ററുകളിൽ നിന്ന് പുഷ്പ ദളങ്ങൾ വർഷിച്ചിരുന്നു.
മീററ്റിൽ ബുൾഡോസറിൽ നിനും ശിവഭക്തർക്ക് നേരെ പുഷ്പവർഷം നടത്തി. നാല് ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകളും സീനിയർ പോലീസ് സൂപ്രണ്ടുമാരും (എസ്എസ്‌പി) ഹെലികോപ്റ്ററുകളിൽ നിന്ന് തീർഥാടകർക്ക് നേരെ പുഷ്പങ്ങൾ വർഷിക്കാനായി നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: