ചണ്ഡീഗഡ് : കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ ശക്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത രീതിയിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ സഖ്യം അതിന്റെ കാലാവധി പൂർത്തിയാക്കുകില്ലെന്നും 2029 ൽ എൻഡിഎ സർക്കാർ വീണ്ടും രൂപീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ചണ്ഡീഗഡിലെ മണിമജ്ര ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്. “പ്രതിപക്ഷത്തിന് എന്ത് പറയാനാഗ്രഹിച്ചാലും നിങ്ങൾ വിഷമിക്കേണ്ടെന്ന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. 2029ലും എൻഡിഎ അധികാരത്തിൽവരും, നരേന്ദ്ര മോദി ജി പ്രധാനമന്ത്രിയായി വരും ” – ഷാ പറഞ്ഞു.
ചില വിജയത്തോടെ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പ്രതിപക്ഷത്തിന് തോന്നുന്നു. എന്നാൽ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയുടെ ഒരു അംഗമായ ബിജെപിക്ക് അവരുടെ മുഴുവൻ സഖ്യത്തിനും ആകെയുള്ള സീറ്റുകളേക്കാൾ കൂടുതലുണ്ട്. അനിശ്ചിതത്വം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഈ ആളുകൾ ഈ സർക്കാർ പ്രവർത്തിക്കില്ലെന്ന് വീണ്ടും വീണ്ടും പറയുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഈ സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുക മാത്രമല്ല, അടുത്ത ടേമും ഈ സർക്കാരിന്റെതായിരിക്കുമെന്ന് പ്രതിപക്ഷ സുഹൃത്തുക്കൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിപക്ഷത്തിരിക്കാൻ തയ്യാറാവുക, പ്രതിപക്ഷത്ത് കാര്യക്ഷമമായി പ്രവർത്തിക്കാൻ പഠിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: