ഇലക്ട്രിക് കാര്‍ വില്‍പനയിലൂടെ വിപ്ലവം സൃഷ്ടിച്ച ടാറ്റാ മോട്ടോഴ്സ് ഇന്ത്യയില്‍ പറപറക്കുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ സാമ്പത്തിക ത്രൈമാസ ഫലം (2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) പുറത്തുവന്നപ്പോള്‍ അറ്റാദായം 5566 കോടി രൂപ. ഏകദേശം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 74% വർധനയാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്.
കൂടുതല്‍ മികച്ച കമ്പനിയാക്കി മാറ്റാന്‍ ടാറ്റാമോട്ടോഴ്സിനെ വാണിജ്യ വാഹനങ്ങളുടെ കമ്പനി, യാത്രാവാഹനങ്ങളുടെ കമ്പനി എന്നിങ്ങനെ രണ്ടാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തില്‍ ഈ തീരുമാനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതും ടാറ്റാമോട്ടോഴ്സിന്റെ ഓഹരികള്‍ക്ക് ഭാവിയില്‍ വലിയ കുതിപ്പുണ്ടാക്കും.
പ്രവർത്തന വരുമാനം ഇതേ കാലയളവിൽ 6% ഉയർന്ന് 1.08 ലക്ഷം കോടി രൂപയിലെത്തി. എന്നാൽ ഇത് വിദഗ്ധർ കണക്കു കൂട്ടിയ 1.15 ലക്ഷം കോടി രൂപയേക്കാൾ താഴെയാണ്. വാണിജ്യ വാഹനങ്ങളുടെ വില്പനയിലൂടെ ലഭിച്ച വരുമാനം കഴിഞ്ഞ വർഷത്തെ ഏപ്രിൽ- ജൂൺ പാദത്തേക്കാൾ 5% ഉയർന്ന് 17,800 കോടി രൂപയിലെത്തി. ഇത്തരത്തിൽ EBIT മാർജിൻ 8.9% വർധന നേടി. വിപണിയുടെ ട്രെൻഡിന് അനുസരിച്ച് നീങ്ങിയതും, ചിലവ് കുറയ്‌ക്കാൻ സാധിച്ചതും ഈ വിഭാഗത്തിൽ കമ്പനിക്ക് നേട്ടമായി.
വാണിജ്യ വാഹന വിഭാഗത്തിലെ ഹോൾസെയിൽ വില്പന, തൊട്ടു മുമ്പത്തെ വർഷത്തെ ഇതേ കാലയളവിനേക്കാൾ 6% ഉയർന്ന് 93,700 യൂണിറ്റുകളുടെ വില്പന എന്ന നിലയിലെത്തി. കഴിഞ്ഞ വർഷത്തെ കുതിപ്പ് നിലനിർത്താൻ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിക്ക് കഴിഞ്ഞതായി ടാറ്റ മോട്ടോഴ്സ് സി.എഫ്.ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: