കോഴിക്കോട്: വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൂറുപേർക്ക് വീട് നിർമിക്കാൻ മേപ്പാടിയിൽ ചെമ്മണൂർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളബോചെ 1000 ഏക്കറിൽ ഭൂമി സൗജന്യമായി സ്ഥലം വിട്ടുനൽകുമെന്ന് ബോബി ചെമ്മണൂർ അറിയിച്ചു. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് സ്ഥിരമായി മാറ്റിപ്പാർപ്പിക്കുന്നതിനായി സർക്കാരും സ്വകാര്യ വ്യക്തികളും ചേർന്ന് പാർപ്പിടങ്ങൾ നിർമിച്ചു നൽകുന്ന പദ്ധതി രൂപീകരിക്കണമെന്നും
പ്രകൃതിദുരന്തങ്ങളിൽ നിന്ന് മനുഷ്യജീവൻ രക്ഷിക്കാൻ അത് മാത്രമാണ് ശാശ്വത പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഭൂവുടമകളായ സ്വകാര്യ വ്യക്തികൾ ഇതിനു വേണ്ടി മുന്നോട്ടു വരണമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
‘വയനാട്ടിലാണ് ഉള്ളത്. ഇന്നലെ ക്യാമ്പ് സന്ദര്‍ശിച്ചപ്പോഴുണ്ടായ ആശയമാണ്. ഭക്ഷണവും വസ്ത്രവുമൊക്കെയായിട്ടാണ് ഞങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയത്. സാധനങ്ങളൊക്കെ കൊടുക്കുമ്പോള്‍ ഇതൊക്കെ ഇവിടെ ഇഷ്ടം പോലെയുണ്ടെന്നും ഇതുകഴിഞ്ഞാല്‍ എവിടെപോകുമെന്നുമാണ് അവര്‍ ചോദിക്കുന്നത്.
എത്ര കാലം ഈ ക്യാമ്പില്‍ കഴിയും. ഞങ്ങളെവിടെ പോകും, ഞങ്ങളുടെ വീടും സ്വത്തും പോയെന്ന് പറഞ്ഞ് ദുരിത ബാധിതര്‍ കരയുകയാണ്. ആയിരം ഏക്കര്‍ മേപ്പാടിയിലുണ്ട്. അതില്‍ നിന്ന് 100 കുടുംബങ്ങള്‍ക്ക് വീടുവയ്‌ക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കാമെന്ന് അവര്‍ക്ക് വാക്ക് കൊടുത്തു. ഇന്നലെ രാത്രി തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി ഇന്ന് ഉച്ചയ്‌ക്ക് ശേഷം കളക്ടറുടെയടുത്തും മറ്റും പോകുന്നുണ്ട്. അതാണ് ഇപ്പോള്‍ അവര്‍ക്ക് അത്യാവശ്യം.നമ്മുടെ അഞ്ച് ആംബുലന്‍സുകള്‍ അവിടെയുണ്ട്. ആംബുലന്‍സുകള്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ല, അത്രയേറെ ആംബുലന്‍സുകളാണ് ഒരുപാട് പേര്‍ കൊണ്ടുവന്നത്. അവിടെ അത്യാവശ്യം എല്ലാ കാര്യങ്ങളും ഉണ്ട്. ഇതാണ് അവര്‍ക്ക് ആവശ്യം. അദ്ദേഹം പറഞ്ഞു.
ദുരന്തമുണ്ടായ ദിവസം മുതൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ദുരന്ത മുഖത്ത് കർമ നിരതരാണ്. ക്യാമ്പുകളിൽ അവശ്യ സാധനങ്ങളും എത്തിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 7902382000 എന്ന ബോചെ ഫാൻസ് ഹെൽപ് ഡെസ്ക് നമ്പറിൽ വിളിക്കുകയോ വാട്സ് ആപ്പിൽ വോയ്‌സ് മെസേജ് അയക്കുകയോ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: