കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുളള രക്ഷാദൗത്യം പ്രതിസന്ധിയിലെന്ന് സഹോദരീഭര്‍ത്താവ് ജിതിന്. തെരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നത് സംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല.
അതേസമയം ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തെരച്ചിലിന് ഇറങ്ങുമെന്ന് മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ദ്ധനുമായ ഈശ്വര്‍ മാല്‍പെ അറിയിച്ചു. ജില്ലാ കളക്ടര്‍, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ജിതിന് പറഞ്ഞു.അതേസമയം, ഗംഗാവാലി പുഴയില്‍ ഡ്രഡ്ജിംഗിനായി തൃശൂരില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുളള യന്ത്രം കൊണ്ടുപോകുന്നതില്‍ തീരുമാനം ആയില്ല.
അതിനിടെ, അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചു. അര്‍ജുന്റെ ഭാര്യക്ക് ഉചിതമായ ജോലി നല്കാന് കഴിയും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം ലഭിച്ചാല്‍ ഇത്തരത്തില്‍ നിയമനം നല്കാന് ബാങ്ക് തയാറാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: