ടെല്‍അവീവ്: ഇറാന്റെയും ലെബനന്റേയും ഭീഷണികള്‍ക്ക് മറുപടിയുമായി ഇസ്രായേല്‍. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയര്‍ കമാന്‍ഡര്‍ ഫുവാദ് ഷുക്കറിന്റേയും മരണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന ഭീഷണിക്കെതിരെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയത്. തങ്ങള്‍ക്കെതിരായ ഏത് ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്നും, ഇസ്രായേലില്‍ നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നെതന്യാ
ഹു പറഞ്ഞു.
ആക്രമണ സാധ്യതകള്‍ മുന്നില്‍ കണ്ട് ശക്തമായ പ്രതിരോധത്തിനാണ് ഇസ്രായേല്‍ തയാറെടുക്കുന്നത്. ഞങ്ങള്‍ക്കെതിരായ ഓരോ ആക്രമണത്തിനും ശത്രുക്കള്‍ വലിയ വില നല്‍കേണ്ടി വരും. ആക്രമിക്കുന്നവരെ കരുത്തോടെ തന്നെ തിരിച്ച് ആക്രമിക്കുമെന്നും നെതന്യാഹു പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും ഭീഷണിക്ക് മറുപടിയുമായി രംഗത്തെത്തി. അപ്രകാരമുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും, അതിന് മുന്‍പ് വീമ്പിളക്കലുകളും ഭീഷണികളും നുണകള്‍ പ്രചരിപ്പിക്കുന്നതും നിര്‍ത്തണമെന്നും വിദേശകാര്യമന്ത്രി കാറ്റ്സിന്റെ പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കാറ്റ്സ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: