കൊച്ചി: സാമൂഹ്യമായി അകറ്റി നിര്‍ത്തപ്പെട്ട അയിത്ത ജാതിക്കാര്‍ക്കാണ് ഭരണഘടന സംവരണം ഉറപ്പ് നല്‍കിയതെന്നും ക്രിസ്തുമതത്തിലും മുസ്ലിം മതത്തിലും അയിത്തമോ ജാതിവിവേചനമോ ഇല്ലാത്തതിനാല്‍ പട്ടികജാതിക്കാരില്‍ നിന്ന് ഈ മതങ്ങളിലേക്ക് മാറിയവര്‍ക്ക് പട്ടികജാതി സംവരണത്തിനും പദവിക്കും അര്‍ഹതയില്ലെന്ന് എറണാകുളം കളക്ടറേറ്റില്‍ സംഘടിപ്പിച്ച പട്ടികജാതി കമ്മിഷന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് കമ്മീഷന് മുമ്പാകെ തെളിവ് നല്കി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി ബാബു പറഞ്ഞു.
പട്ടികജാതിക്കാരില്‍ നിന്ന് മതം മാറിയവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നത് ഹിന്ദുമതത്തിനകത്ത് നിലകൊള്ളുന്ന പട്ടികജാതിക്കാര്‍ക്ക് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടാനുള്ള നിലവിലുള്ള അവസരം ഇല്ലാതാക്കും. മതം മാറിയവര്‍ സംഘടിത മതങ്ങളുടെ ഭാഗമായതിനാല്‍ അവരുടെ സമ്മര്‍ദശക്തി ഉപയോഗിച്ച് സാമൂഹ്യ അസമത്വം സഹിച്ച് ഹിന്ദുക്കളായി ജീവിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് പുറത്തള്ളപ്പെടുമെന്നും ബാബു പറഞ്ഞു. സാമൂഹ്യ നീതി കര്‍മ സമിതിക്കുവേണ്ടി ഇ.എസ്. ബിജുവും നിവേദനം നല്കി.
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി പത്മശ്രീ ആചാര്യ എം.കെ. കുഞ്ഞോല്മാസ്റ്റര്, ഉപാധ്യക്ഷന്മാരായ കെ.വി.ശിവന്, പി.എസ്. പ്രസാദ്, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, അഡ്വ.പി.കെ. ചന്ദ്രശേഖരന്, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, ജില്ലാ ഭാരവാഹികളായ പി.സി. ബാബു, എം.ജി. ഗോവിന്ദന്‍കുട്ടി, കെ.എസ്. ശിവപ്രസാദ് എന്നിവരും കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി എം.ടി. വേലായധന്‍, കേരള പുലയര്‍ മഹാസഭ ട്രഷറര്‍ എം.കെ. തങ്കപ്പന്, ശ്രീരാമവിലാസംചവളര് സൊസൈറ്റി വൈസ് പ്രസിഡന്റ് വി.കെ. അശോകന്, വര്‍ണവര്‍ സൊസൈറ്റി പ്രസിഡന്റ് പി.ഇ. വേണുഗോപാല്‍, കേരള വേലന്‍ മഹാജനസഭ പ്രസിഡന്റ് ഡി.എസ്. പ്രസാദ്, കേരള വേലന്‍ മഹാജനസഭ ജനറല്‍ സെക്രട്ടറി മണിയന്, കേരള സാംബവ സൊസൈറ്റി സെക്രട്ടറി ടി.പി. ഗിരി, ആള് കേരള പുലയന് മഹാസഭ പ്രസിഡന്റ് എം.കെ. വാസുദേവന്‍, ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സഭ കോഓര്‍ഡിനേറ്റര്‍ എ.ജി. സുഗതന്, വേട്ടുവ സര്‍വീസ് സൊസൈറ്റി ആനന്ദന്, ഭാരതീയ ദളിത് കോണ്‍ഗ്രസ് എം.കെ. വേലായുധന്, കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം ജനറല്‍ സെക്രട്ടറി എം.കെ. അംബേദ്കര്‍, കേരള കുംഭാരന്‍ സമുദായ സഭ പ്രസിഡന്റ് പി.എന്‍. കുമാരന്, ജനാധിപത്യ രാഷ്ട്രീയ സഭ ഇ.ടി. കുമാരദാസ്, സ്വജന സമുദായ സഭ ജന. സെക്രട്ടറി എ.എന്‍. രാജന്, അഖിലേന്ത്യ ധീവര സമുന്നത സമിതി ജന. സെക്രട്ടറി വി. ശശികുമാര്‍, ആള് ഇന്ത്യാ ഫെഡറേഷന് ഓഫ് എസ്സിഎസ്റ്റി പി.വി. നടേശന്, പരവര്‍ സമുദായം കെ.കെ. സുരേശന്, കേരള മണ്ണാന്‍ സഭ ജന. സെക്രട്ടറി പി.കെ. ഗോപിനാഥ്, കേരള സാംബവര്‍ സൊസൈറ്റി വി. അജിത്കുമാര്‍, ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സംഘടന ചെയര്മാന് ബി.എസ്. മാവോജി ഐഎഎസ് (റിട്ട) തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: