തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് 39 എഫ് ഐ ആര്. വ്യാഴാഴ്ചയും വെളളിയാഴ്ചയുമായി നടത്തിയ പരിശോധനയിലാണ് പൊലീസ് 39 എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്.
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തിലാണ് വ്യാജ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെയും നടപടി എടുത്തു. ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും നോട്ടീസ് നല്കി.
ആലപ്പുഴയിലും പാലക്കാടും അഞ്ച് കേസുകള്‍ വീതമെടുത്തു. തിരുവനന്തപുരത്തും തൃശൂരും നാലും കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ മൂന്ന് വീതവും എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, കണ്ണൂര്‍ സിറ്റി രണ്ട് കേസുകള്‍ വീതവും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതം കേസുകളും രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: