ടെഹ്റിന്‍: ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസിന്റെ ആക്രമണത്തിനുശേഷം ഹമാസിനെ തുടച്ചുനീക്കുമെന്നും തലവന്‍ ഇസ്മയില്‍ ഹനിയയെ വധിക്കുമെന്നും ഇസ്രയേല്‍ പ്രതിജ്ഞയെടുത്തിരുന്നു. ആ പ്രതിജ്ഞ നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഹനിയയുടെ വധം. ഇസ്രയേലിന്റെ ശത്രുക്കള്‍ സുരക്ഷിതമെന്നു കരുതിയിരുന്ന ഇറാന് ഭൂമി ഇനി സുരക്ഷിതമല്ലെന്നു പ്രഖ്യാപിക്കാനും അവര്‍ക്കായി.
ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇസ്മയില്‍ ഹനിയ ടെഹ്റാനിലെത്തിയത്. ചടങ്ങിന് മുന്‍പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹനിയ താമസിച്ച കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.ഹനിയയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു.ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു.
ഈച്ചപോലും അറിയാതെ ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ ഇസ്രയേല്‍ ചാര സംഘടനകള്‍ക്ക് അസാമാന്യമായ കഴിവാണുള്ളത്.
2017 മുതല്‍ ഹമാസ് തലവനാണ് ഇസ്മയില്‍ ഹനിയ. 2006ല്‍ പലസ്തീനില്‍ ഹമാസ് അധികാരത്തിലെത്തിയപ്പോള്‍ ഇസ്മയില്‍ ഹനിയയാണ് പ്രധാനമന്ത്രിയായത്. 2023 മുതല്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ ചെയര്‍മാനായിരുന്നു. ഇസ്മയില്‍ ഹനിയയുടെ മരണത്തില്‍ പാലസ്തിന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് അനുശോചിച്ചു.
ഹനിയയുടെ വധം ഇറാനെ ഞെട്ടിച്ചിരിക്കുകയാണ്.
‘ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു” പരമോന്നത നേതാവ്? ആയത്തുല്ല ഖമനയിയുടെ പ്രതികരണത്തില്‍ സൂചനകള്‍ വ്യക്തം
പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന് ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.
ഹനിയ ഇറാനില്‍ വധിക്കപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാന് എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാന് തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാന്‍ കാരണമായതെന്നു കരുതുന്നവരുണ്ട്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്നമായി മാറിയിരിക്കുന്നു. ഇസ്മായിലിന്റെ കൊലപാതകത്തിന് ശേഷം ജംകരന്‍ പള്ളിയില്‍ ഇറാന് ‘പ്രതികാരത്തിന്റെ ചെങ്കൊടി’ ഉയര്‍ത്തിയത് തിരിച്ചടിയുടെ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: