കോട്ടയം: അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതായി കെഎസ്ഇബിയും ജലസേചന വകുപ്പും അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അണക്കെട്ടുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
മൂഴിയാര്‍, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ടും, ബാണാസുരസാഗറില്‍ ഓറഞ്ച് അലര്‍ട്ടും കുറ്റ്യാടിയില്‍ ബ്ലൂ അലര്‍ട്ടുമാണ് നിലവിലുള്ളത്. അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ജലമൊഴുകുന്ന പ്രദേശങ്ങളില്‍ ജനവാസ മേഖലകളെക്കുറിച്ചും സുരക്ഷിതമായി പാര്പ്പിക്കവുന്ന സ്ഥലങ്ങളെക്കുറിച്ചും വിവരശേഖരണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇടുക്കി ജില്ലയിലെ കുണ്ടള, മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയുടെ തൊട്ടടുത്ത് ആണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: