കോട്ടയം: മലങ്കര ഡാം തുറന്നതോടെ മൂവാറ്റുപുഴയാറില്‍ ശക്തമായ ഒഴുക്കുണ്ട്. ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നുമുണ്ട് . മീനച്ചില്‍, മണിമലയാറുകളിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല്, മാര്‍മലഅരുവി എന്നിവിടങ്ങളില്‍ പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രിയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ചിട്ടുണ്ട് . ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
മഴക്കെടുതി നേരിടാന്‍ ജില്ല സര്‍വസജ്ജമാണെന്ന് കളക്ടര്‍ ജോണ്‍ സമാവല് അറിയിച്ചു സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി മുന്നൊരുക്കങ്ങളും വിലയിരുത്തി. ആവശ്യമെങ്കില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിന് ഉപകരണങ്ങളും വാഹനങ്ങളും ആംബുലന്‍സുകളും അടക്കം സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: