Kerala

ആശുപത്രികളില്‍ കണ്ണീര്‍ കാഴ്ചകള്‍

Published by

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരും ബന്ധുക്കളും ഒരോ ആബുലന്‍സ് എത്തുമ്പോളും തങ്ങളുടെ പ്രീയപ്പെട്ടവരാണോ എന്ന് തിരയുന്ന കാഴ്‌ച്ച കണ്ണീരണിയിക്കുന്നതാണ്. മേപ്പാടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ മെഡിക്കല്‍ കോളജായ വിംസിലുമാണ് പരിക്കേറ്റവരെയും മരിച്ചവരേയും എത്തിക്കുന്നത്.

തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ കൂട്ടത്തില്‍ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്തി പൊട്ടിക്കരയുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത മരവിപ്പിലാണ് ഒരോത്തരും. പല ശരീരങ്ങളും തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ദുരന്തം അറിഞ്ഞതുമുതല്‍ ആശുപത്രിയും പരിസരവും ജനങ്ങളാല്‍ നിറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിക്കേറ്റവരെ പരിചരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by