ജീവന്‍പണയം വെച്ചുള്ള സൈനികരുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍എത്തിയ സൈന്യം ചെറുപുഴയ്‌ക്ക് മീതെ വടം കെട്ടി നടത്തുന്ന രക്ഷാപ്രവര്‍ത്തനമാണ്.
സൈനികന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജീവന്‍പണയം വെച്ച് മുണ്ടിക്കൈയിലേക്ക് പോകുന്ന വീഡിയോ. ദേശീയതലത്തില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ് ഈ വീഡിയോ(മനോരമന്യൂസ് പുറത്തുവിട്ട് വീഡിയോ):
These heroes who risk their lives should get as much or even more appreciation & honour like the Olympic medal winners. #WayanadLandslide pic.twitter.com/hsNVH9Jqdc
— Suby #ReleaseSanjivBhatt (@Subytweets) July 30, 2024
മുണ്ടക്കൈയിലും ചൂരല്‍മലയിലും നിരവധി പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ഇവിടങ്ങളിലാകട്ടെ വീണ്ടും ഉരള്‍പൊട്ടാനും സാധ്യതയുണ്ടായിരുന്നു. താല്‍ക്കാലിക പാലം നിര്‍മ്മിച്ച് തീരുന്നതുവരെ കാത്ത് നില്‍ക്കാന്‍ കഴിയില്ല. അതിനാല്‍ ചെറുപുഴയ്‌ക്ക് മീതം വടം കെട്ടി സേനയുടെ സതേണ്‍ കമന്‍റിലെ പട്ടാളക്കാരും ദേശീയ ദുരന്തനിവാരണസേനയിലെ സൈനികരും വടത്തിന് മുകളിലൂടെ കുത്തൊഴുക്ക് വകവെയ്‌ക്കാതെ പോകുന്ന പോക്ക് ശ്വാസമടക്കിപ്പിടിച്ച് മാത്രമേ കണ്ടുനില്‍ക്കാനാവൂ. ശരിക്കും ഒരു ജീവന്‍ പണയം വെച്ചുള്ള പോക്ക്.
പക്ഷെ സൈന്യത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. വടംകെട്ടി മുണ്ടക്കൈയില്‍ എത്താന്‍ കഴിഞ്ഞ സൈന്യത്തിന് 57ല്‍ അധികം പേരെ അവിടെ നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. വടത്തിലൂടെ നിരവധി മൃതദേഹങ്ങളും ഇക്കരെ എത്തിച്ചു.
പിന്നീട് സൈന്യം ഇവിടെ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ രക്ഷാപ്രവര്‍ത്തനം സൂഗമമായി. എന്തായാലും ഈ സൈനികര്‍ക്ക് ഒരു സല്യൂട്ട് കൊടുത്തേ മതിയാവൂ.
ദേശീയ ദുരന്തനിവാരണ സേനയില്‍ ഉള്ളതും സൈനികര്‍ തന്നെയാണ്. സിആര്‍പിഎഫ്, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, സിഐഎസ്എഫ് എന്നീ സേനാവിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ദുരന്തനിവാരണസേനയില്‍ എത്തുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: