തിരുവനന്തപുരം: കെ.എസ്. ചിത്ര ജനിച്ചത് സംഗീതജ്ഞരുടെ കുടുംബത്തിലാണ്. പക്ഷെ ചിത്രയിലായിരുന്നില്ല ചേച്ചി കെ.എസ്. ബീനയിലായിരുന്നു അച്ഛന്‍ കൃഷഅമന്‍നായര്‍ക്ക് പ്രതീക്ഷ. അതുകൊണ്ട് ചേച്ചിയെയാണ് പാട്ട് പഠിപ്പിച്ചത്. സംഗീത മാഷ് വീട്ടിലേക്ക് പഠിപ്പിക്കാന്‍ വരുമായിരുന്നു. പക്ഷെ ചേച്ചി വീട്ടില്‍ പാടുന്നത് കേട്ട് പഠിച്ച അനുജത്തിക്ക് സംഗീതത്തോടുള്ള അഭിനിവേശം ഒരിയ്‌ക്കലും അവസാനിച്ചില്ല.ചിത്രയ്‌ക്ക്. ചേച്ചിക്ക് നാലര വയസ്സുള്ളപ്പോള്‍ തീരെ ചെറിയ കുട്ടിയായിരുന്നു ചിത്ര. ചേച്ചി പാടുമ്പോള്‍ കരച്ചിലില്ലാതെ ചിത്ര കേട്ടുകൊണ്ടിരിക്കുമ്പോള്‍ കുട്ടിക്ക് പാട്ടില്‍ താല്‍പര്യമുണ്ടെന്ന് മനസ്സിലായെന്ന് ചേച്ചി ബീന പറയുന്നു. “ചെറിയ ആളായപ്പോഴുള്ള ചിത്രയല്ല, വലുതായപ്പോള്‍. നല്ല ചിട്ടയുള്ള ആളായി ചിത്ര മാറി. റെക്കോഡിങ്ങിനൊക്കെ പോകുമ്പോഴൊക്കെ വലിയ ചിട്ടയായാണ് പോവുക. അതുപോലെ എല്ലാ വിശദാംശങ്ങളോടും കൂടിയാണ് ഒരു പാട്ട് എഴുതിയെടുക്കുന്നത്. ഇന്നയാള്‍ ചെറുത്. ഇന്നയാള്‍ വലുത്. എന്ന ചിന്തയേ ഇല്ല. അത്രയ്‌ക്ക് വിനയമാണ് “- ചേച്ചി ബീന അനുജത്തിയുടെ സ്വഭാവ സവിശേഷതകള്‍ ഓര്‍ത്തെടുക്കുന്നു. ഒരേ പോലെ എല്ലാവരേയും കാണുന്നയാളായ ചിത്ര ഒരു മാതൃക തന്നെയാണെന്ന് ചേച്ചി പറയുമ്പോള്‍ ചിത്രയുടെ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരിയും സ്വതസിദ്ധമായ വിനയവും. “എന്റെ ചേച്ചി ഇങ്ങിനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ വയ്യ.”- അവിശ്വസനീയഭാവത്തോടെ ചിത്ര ചിരിക്കുന്നു. ഗായിക കെ.എസ്. ചിത്ര 61ാം പിറന്നാള്‍ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു ചേച്ചി ഒരു ചാനലില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ചിത്രയുടെ മഴ എന്ന സിനിമയിലെ പാട്ട് ചേച്ചിക്ക് ഇഷ്ടമാണ്. കാര്‍മ്മുകില്‍ വര്‍ണ്ണന്‍ എന്ന ഗാനം ആലപിക്കുമ്പോള്‍ ഗായികയായിരുന്ന ചേച്ചിക്ക് ഒടുക്കം വരെ ടെന്‍ഷനാണ്. “ചിത്ര എത്ര നന്നായി പാടിയാലും ഞാന്‍ ഭംഗിയായി പാടി എന്ന് ഒരിയ്‌ക്കലും പറയാറില്ല. അതിലെ ചില കുഴപ്പങ്ങളെക്കുറിച്ച് പറയും.” – ബീന പറയുന്നു. വീട്ടിലെ വേലക്കാരികള്‍ മുതല്‍ അടുത്ത് പരിചയമുള്ള എല്ലാവരുടെയും ജന്മദിനങ്ങള്‍ ചിത്ര കലണ്ടറില്‍ അടയാളപ്പെടുത്താറുണ്ട്. അവര്‍ക്കെല്ലാം സമ്മാനമയച്ചുകൊടുക്കുന്ന ശീലമുണ്ടെന്നും ബീന അനിയത്തിയുടെ ശീലത്തെക്കുറിച്ച് പറയുന്നു. എല്ലാ കസിന്‍സിന്റെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബര്‍ത്ത് ഡേകള്‍ക്ക് ചിത്ര ആല്‍ബം ഉണ്ടാക്കി ഗ്രൂപ്പില്‍ ഇടുമെന്നും ചേച്ചി പറയുന്നു.
കര്‍ണ്ണാടകസംഗീതത്തില്‍ ചിത്രയ്‌ക്ക് ഇനിയും കൂടുതല്‍ ചെയ്യാനുണ്ടെന്നും അതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ചേച്ചി ഉപദേശിക്കുന്നു.
ഇളയമകളുടെ അമിതമായ സംഗീതതാല‍്പര്യം കണ്ടാണ് പിതാവ് കൃഷ്ണൻ നായർ തന്നെ ചിത്രയെ.പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു.അതാണ് ചിത്രയുടെ ജീവിതത്തിലെ വഴിത്തിരിവായത്.
അതെ വിധിവൈപരീത്യം ജീവിതപ്പാതകള്‍ മാറ്റി വരയ്‌ക്കുന്നു. പാട്ടുകാരിയാകാന്‍ പുറപ്പെട്ടു പോയ മൂത്തമകള്‍ക്ക് പകരം ഇളയവള്‍ ഗായികയാവുന്നു. ആദ്യം ചെറിയ ഗാനമേളകളില്‍, പിന്നീട് കാസറ്റുകളില്‍, അതിന് ശേഷം മലയാളം സിനിമകളില്‍, പിന്നീട് തമിഴില്‍ ഇളയരാജയുടെ ഗായിക, അതിന് ശേഷം ഹിന്ദിയില്‍ റഹ്മാന്റെ ഗായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: