തിരുവനന്തപുരം: പണ്ട് തൊടുപുഴയിലെ ന്യൂമാന്‍ കോളെജില്‍ സംഭവിച്ചതോര്മ്മയുണ്ടോ? അവിടുത്തെ ഒരു അധ്യാപകന് പണ്ട് ഒരു ചോദ്യപ്പേപ്പര്‍ തയ്യാറാക്കി. അധ്യാപകന്റെ പേര് ജോസഫ് മാഷ്. അതില്‍ നബിയുടെ പേര് പരാമര്‍ശിച്ചതില്‍ അപഹാസ്യതയുണ്ടെന്ന് തോന്നിയിട്ടാണ് കെ. ജോസഫ് മാഷ്ക്കെതിരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണമുണ്ടായത്. കേരളം കണ്ട കൊടുതീവ്രവാദപ്രവര്ത്തനമായിരുന്ന തൊടുപുഴ ന്യൂമാന്‍ കോളെജിലെ അധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനു നേര്‍ക്കുണ്ടായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. പിന്നീട് അത് തുന്നിച്ചേര്‍ത്തെങ്കിലും ജോസഫ് മാഷുടെ കുടുംബം തകര്‍ന്നു. അതിനെ തടയാന്‍ കോളെജ് ഉടമകളായ കോതമംഗലം രൂപതയ്ക്ക് കഴിഞ്ഞില്ല. ജോസഫ് മാഷ്ടെ ഭാര്യ സാമ്പത്തിക പ്രതിസന്ധികളും ഒറ്റപ്പെടലും താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. മാഷും മാനസികമായി തകര്‍ന്നു. കേരള പൊലീസ് എത്ര അന്വേഷിച്ചിട്ടും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. ഒടുവില്‍ എന്‍ഐഎ ഇറങ്ങി. അന്നത്തെ കൈവെട്ട് കേസിലെ പ്രതികളെയെല്ലാം പിടികൂടി. അവര്‍ ജയിലഴിക്കുള്ളിലാണ്. ജോസഫ് മാഷ്ടെ മകള്‍ പക്ഷെ പഠിച്ച് വിദേശത്ത് പോയി ജോലി നേടി. ഇടയ്ക്കിടെ ജോസഫ് മാഷെയും അങ്ങോട്ടേക്ക് കൊണ്ടുപോകുന്നു. ജോസഫ് മാഷ് തന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ട അനുഭവം ഉള്‍പ്പെടുത്തി തന്റെ ആത്മകഥ എഴുതി. അതാണ് “അറ്റുപോകാത്ത ഓര്‍മ്മകള്‍”. ഈ പുസ്തകം ചൂടപ്പം പോലെ വിറ്റുപോയി. പുസ്തകപ്രസാധകര്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പ് ‘എ തൗസന്റ് കട്ട്സ്’ എന്ന പേരില്‍ പുറത്തിറക്കി. ഇന്ത്യ മുഴുവന്‍ ഈ പുസ്തകം വായിക്കപ്പെട്ടു.
“ഇടത് കാലിന് അവര്‍ മഴുകൊണ്ട് പല തവണ വെട്ടിയ ശേഷം അവര്‍ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി. ഉടല് ടാര്‍ റോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്ക നിലയില്‍ എന്നെ മലര്‍ത്തിയിട്ടു. മഴു പിടിച്ചയാള്‍ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തില്‍ വിപരീത ദിശയില്‍ ചെരിച്ച് രണ്ട് വെട്ട് വെട്ടി. അസ്ഥികള്‍ മുറിഞ്ഞ് കൈത്തണ്ട മുക്കാല്‍ ഭാഗം അറ്റു. കൈക്കുഴയോട് ചേര്‍ന്ന് പല തവണ വെട്ടി. അങ്ങിനെ അവര്‍ എന്റെ വലത് കൈ മുറിച്ചുമാറ്റി”- തീവ്രവാദികളുടെ ആക്രമണത്തെക്കുറിച്ച് സോസഫ് മാഷ്ടെ ആത്മകഥയില്‍ പറയുന്നു.
കോതമംഗലം രൂപതയുടെ കീഴിലുള്ള കോളെജാണ് തൊടുപുഴയിലെ ന്യൂമാന്‍ കോളേജ്. കോതമംഗലം രൂപതയ്ക്ക് രണ്ട് കോളെജുകളാണുള്ളത്- മൂവാറ്റുപുഴയിലെ നിര്‍മ്മല കോളെജും തൊടുപുഴയിലെ ന്യൂമാന്‍ കോളെജും. ജോസഫ് മാഷുടെ അനുഭവത്തിലൂടെ കയറിയിറങ്ങിപ്പോയ കോതമംഗലം രൂപതയും ഇതോടെ ഇസ്ലാമിക തീവ്രവാദത്തിന്റെ വിപത്തുകള്‍ മനസ്സിലാക്കി. അതിന് കീഴ് വഴങ്ങിയാല്‍ പിന്നെ കീഴ്വഴങ്ങിനില്ക്കാനേ നേരമുണ്ടാകൂ എന്ന തോന്നല്‍ പള്ളി അധികാരികളിലും ഉണ്ട്. അതുകൊണ്ടാണ് ഇതേ രൂപതയുടെ കീഴിലുള്ള മൂവാറ്റുപുഴയിലെ നിര്‍മ്മല കോളെജില്‍ നിസ്കാരത്തിന് സൗകര്യം ഒരുക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്. ഒരിയ്ക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച ആ വെള്ളം കാണുമ്പോള്‍ കാട്ടുന്ന പ്രതികരണം തന്നെയാണ് കോതമംഗലം രൂപതയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: