കോട്ടയം: വളരെ സമാധാനപരമായി നടക്കുന്ന വിദ്യാഭ്യാസ മേഖലയെ കലാപ മേഖലയാക്കി മാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള തീവ്രവാദസംഘടനകള്‍ ശ്രമിക്കുന്നത് വളരെ സങ്കടകരവും വേദനാജനകവും പ്രതിഷേധാത്മകവുമാണെന്ന് ബിജെപി നേതാവ് പി.സി. ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടന്ന സംഭവത്തെ എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചേദിച്ചു.
നിര്‍മല കോളജില്‍ നിസ്കരിക്കാന്‍ സൗകര്യം വേണമെന്നാണ് അവര്‍ ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍ കോളജിന് ചുറ്റും ദേവാലങ്ങള്‍ ഉണ്ട്. ഏത് മുസ്ലിം
മാനേജ്മെന്റ് കോളജിലാണ് മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള പള്ളിയും ക്ഷേത്രങ്ങളുമുള്ളത്. പാകിസ്ഥാനാണ് നമ്മുടെ രാജ്യം എന്ന് പറയുന്ന വിഘടനവാദികള്‍, കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി കുറേയേറെ ആളുകളുണ്ടെന്നത് കൊണ്ട് റൗഡിസത്തിലേക്ക് അവര്‍ നീങ്ങുകയാണ്. ഇത് വലിയ ആപത്തിലേക്കാണ് പോവുന്നത്. അത് അവസാനിപ്പിക്കാന്‍ മുസ്ലിം മത നേതൃത്വം തന്നെ മുന്‍കൈ എടുത്തില്ലെങ്കില്‍ കേരളത്തിലെ സമാധാനപരമായ മത സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഹൈന്ദവ സ്കൂളുകളിലോ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതവിഭാഗത്തിന് പ്രത്യേകമായി ആരാധനാ സൗകര്യം നല്കാന് സാധിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: