ഷിരൂര്‍:ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനുള്‍പ്പെടെ ഉളളവര്‍ക്കായി തിരച്ചില്‍ നടത്തുന്ന ഈശ്വര്‍ മാല്‍പെയ്ക്കും സംഘത്തിനും ഔദ്യോഗിക അനുമതിയില്ല. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോഗിക അനുമതി നല്‍കാത്തത്.
സ്വന്തം ഉത്തരവാദിത്വത്തില്‍ തിരച്ചില്‍ നടത്താനാണ് നിര്‍ദേശം നല്‍കിയത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ഇടപെട്ടാണ് തെരച്ചിലുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശം നല്‍കിയത്.
അടിയന്തിര സാഹചര്യമുണ്ടായാല്‍ നാവിക സേനയ്ക്ക് ഇടപെടാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. നദിയില്‍ നാവിക സേന സുരക്ഷയൊരുക്കും.നദിയില്‍ മുള കുത്തി നിര്‍ത്തി അതില്‍ ഊര്‍ന്ന് താഴേക്കിറങ്ങുന്നതാണ് സ്കൂബാ ടീമിന്റെ രീതി.
ഉഡുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് നാവിക സേനയുടെ മുങ്ങല്വിദഗ്ധര്ക്കൊപ്പമുള്ളത്. മുമ്പ് ഇത്തരത്തില്‍ പല രക്ഷാ ദൗത്യത്തിലും പങ്കെടുത്തിട്ടുളള ആളാണ് ഈശ്വര്‍ മാല്‍പെ.
എന്നാല്‍ ഇന്ന് പലതവണ മുങ്ങിത്തപ്പിയിട്ടും ഈശ്വര്‍ മാല്‍പെയ്ക്ക് ട്രക്ക് കണ്ടെത്താനായില്ല. ഒരു തവണ ബന്ധിപ്പിച്ചിരുന്ന കയര്‍ പൊട്ടി ഒഴുകി പോയ ഈശ്വര്‍ മാല്‍പെയെ നാവിക സേനയാണ് രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: