Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുപ്പത്തൊട്ടിയിൽ കിടന്ന ഒരു സിനിമയാണ് മാണിക്യമായി വന്നിരിക്കുന്നത്’; സിബി മലയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 08:47 pm IST
inEntertainment

ദേവദൂതനെ വീണ്ടും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് സംവിധായകൻ സിബി മലയിൽ. 24 വർ‌ഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആ​ഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു എന്നത് സന്തോഷം നൽകുന്നു. വീണ്ടും ചിത്രമെത്തുമ്പോൾ പ്രേക്ഷകർ ഇങ്ങനെ ഏറ്റെടുക്കുമെന്ന് കരുതിയതല്ല. എന്നാൽ സിനിമയുടെ ഓൺലൈൻ ബുക്കിങ് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും സിബി മലയിൽ പറയുന്നു.

ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാ സാഗറിനെ കുറിച്ച് പറഞ്ഞ അദ്ദേഹം പുതു തലമുറയുടെ സിനിമയോടുള്ള ഇഷ്ടത്തെ കുറിച്ചും സംസാരിച്ചു. ഈ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചത് പുതിയ തലമുറയാണ്. പലപ്പോഴും അവരുടെ കാഴ്‌ച്ചപ്പാടിനെ തെറ്റായി എടുക്കാറുണ്ട്. പക്ഷേ നല്ല രീതിയിൽ സിനിമയെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് അവരാണ് എന്നും സംവിധായകൻ വ്യക്തമാക്കി.

ഷൂട്ട് തുടങ്ങുന്നതിന്റെ ആറ് മാസം മുൻപേ കഥയെ കുറിച്ച് വിദ്യ ജിയ്‌ക്ക് നല്ല ധാരണയുണ്ടായിരുന്നു. അന്ന് മുതലേ മനസിൽ അദ്ദേഹം അത് വർക്ക് ചെയ്ത് തുടങ്ങി കാണണം. ”എന്തരോ മഹാനു ഭാവുലു” കീർത്തനം മതിയെന്ന് തീരുമാനിച്ചത് അദ്ദേഹമാണ്. ആ ഒരു പാട്ടിന് വേണ്ടി മാത്രം ഒരു മാസം സമയമെടുത്തു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് ‘പ്രണയവർണങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. എനിക്ക് ഏറ്റവും മനോഹരമായി പാട്ടുകൾ വിദ്യ ജിയോടൊപ്പം വ‍‌‍ർക്ക് ചെയ്തപ്പോൾ നൽകിയിട്ടുണ്ട്. തുട‍‌‍ർച്ചയായി ഞങ്ങൾ ചെയ്ത നാലാമത്തെ സിനിമയായിരുന്നു ‘ദേവദൂതൻ’. അതുകൊണ്ടു തന്നെ എനിക്ക് എന്താണ് വേണ്ടത് എന്നത് അദ്ദേഹത്തിനും, അദ്ദേഹം എനിക്ക് എന്ത് നൽകുമെന്നത് എനിക്കും അറിയാം.

സിനിമയുടെ എല്ലാ ടെക്നീഷ്യൻമാ‍രും പ്രവ‍ർത്തകരും ഈ സിനിമയുടെ ക്രെഡിറ്റ് അർഹിക്കുന്നുണ്ട്. അന്നത്തെ കാലത്ത് സിനിമയിൽ എല്ലാ കോംബോയും ഒത്തുവന്നെങ്കിലും റിസൾട്ട് നിരാശപ്പെടുത്തുന്നതായിരുന്നു. പക്ഷെ 24 വർഷത്തിന് ശേഷം വീണ്ടും സിനിമ വന്നു. എന്റെ അറിവിൽ ലോക സിനിമയിൽ പോലും ഉണ്ടാകാത്ത ഒന്നാണ് ഇത്, 24 വർ‌ഷം മുൻപ് പരാജയപ്പെട്ട ഒരു സിനിമ, ഇപ്പോഴും പ്രേക്ഷകർ കാണാൻ ആ​ഗ്രഹിക്കുന്നു, അത് തിയേറ്ററുകളിലേക്ക് എത്തുന്നു. ഞങ്ങളാരും ഇങ്ങനൊരു വിജയം പ്രതീക്ഷിച്ചതല്ല. കുറച്ചുപേ‍ർ വരും കാണും പോകുമെന്നാണ് കരുതിയത്.

എന്നാൽ സിനിമയുടെ ബുക്കിങ്ങ് ആരംഭിച്ചപ്പോൾ മുതൽ ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ വിചാരിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ് ആളുകൾ ഇത് ഏറ്റെടുത്തിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് 42 വർഷത്തെ യാത്രയാണ്. സത്യസന്ധമായും ആത്മാർത്ഥമായും നമ്മൾ ഒരു ജോലി ചെയ്താൽ അതിന് പ്രതിഫലം ഉണ്ടാകും. ഈ സിനിമയെ കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചത് പുതിയ തലമുറയാണ്. പലപ്പോഴും അവരുടെ കാഴ്‌ച്ചപ്പാടിനെ തെറ്റായി എടുക്കാറുണ്ട്. പക്ഷെ നല്ല രീതിയിൽ സിനിമയെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് അവരാണ്, സിനിമയുടെ നന്മയെ തിരിച്ചറിഞ്ഞത് പുതിയ തലമുറയാണ്’- അദ്ദേഹം പറഞ്ഞു.

ചിത്രത്തിലെ മോഹൻലാലിന്റെ ഫൈറ്റ് സീനിനെ കുറിച്ച് സിബി മലയിൽ പറഞ്ഞത് ഇങ്ങനെ;

‘മോഹൻലാൽ വരുന്നതിന് മുൻപ് സിനിമയിൽ അങ്ങനെ ഒരു ട്രാക്ക് ഉണ്ടായിരുന്നില്ല. മോഹൻലാൽ വന്നതോടുകൂടി, അദ്ദേഹത്തിന്റെ സ്റ്റാർഡത്തെ പരിഗണിച്ചു. അദ്ദേഹത്തിന്റെ സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് ഒരു പ്രതീക്ഷയുണ്ടല്ലോ. ഇപ്പോൾ അത്രമാത്രം ചേർത്തിട്ടില്ല. കഥയുമായി ബന്ധമില്ലാത്ത ഫൈറ്റ് സീക്വൻസും അമ്പിളി ചേട്ടന്റെ ചില സീനുകളും മാറ്റി. അത് അവരുടെയല്ല, ഞങ്ങളുടെ തെറ്റിദ്ധാരണയുടെ പ്രശ്നമാണ്. 34 മിനിറ്റാണ് ഞങ്ങൾ കട്ട് ചെയ്തത്. രണ്ട് മണിക്കൂർ 44 മിനിറ്റ് ഉണ്ടായിരുന്ന സിനിമ ഇപ്പോൾ രണ്ട് മണിക്കൂർ 12 മിനിറ്റാണ്.

ഇത് മനുഷ്യനാൽ സാധിക്കുന്നതല്ല, ഒരു ദൈവികതയുണ്ട്. അല്ലെങ്കിൽ എങ്ങനെയാണ് കുപ്പത്തൊട്ടിയിൽ കിടന്ന ഒരു സിനിമ മാണിക്യമായി വന്നിരിക്കുന്നത്. ഈ സിനിമ 24 വർഷം മുൻപ് മരിച്ചു പോയതാണ് , എന്നാൽ അതിനെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആ ഉയർത്തെഴുന്നേൽപ്പാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്’- സിബി മലയില്‍ പറഞ്ഞു.

Tags: RereleseDevadoodan Movie@MohanlalSibi Malayil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Entertainment

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

Entertainment

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

Entertainment

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.