തൊടുപുഴ: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കും പി. കേശവദേവിനും ശേഷം ഒരുപത്രത്തിനായി ഇത്രയും ത്യാഗം സഹിച്ച മറ്റൊരു പത്രാധിപര്‍ ഉണ്ടാകില്ലെന്ന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ്.
പി. നാരായണന്റെ നവതി ആഘോഷത്തിന് തുടക്കം കുറിച്ച് തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ ഇരുവരും പ്രവര്‍ത്തനം തുടങ്ങിയത് കോഴിക്കോട് നിന്നാണ്. അദ്ദേഹം അവിടെ എത്തി ഒരു സായാഹ്ന പത്രം ആരംഭിച്ചു. ഭരണമോ, മൂലധനമോ ഇല്ലാത്ത കാലത്താണ് അതിന്റെ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് പത്രം തുടങ്ങിയത്. അടിയന്തരാവസ്ഥക്കാലത്തിന് ശേഷം കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ച് വരികയും ദിനപത്രമായി മാറുകയും ചെയ്തു. ഇത്തരത്തില്‍ ജന്മഭൂമിയുടെ ചരിത്രം പി. നാരായണനിലൂടെയാണ് വളര്‍ന്ന് വന്നിരിക്കുന്നത്. ഇന്ന് അത് പടര്‍ന്ന് പന്തലിച്ച് പ്രചുരപ്രചാരം നേടിയതില്‍ സന്തോഷമുണ്ടെന്നും തോമസ് ജേക്കബ് പറഞ്ഞു.
നാരായണ്‍ജി 15-ാം വയസിലാണ് സംഘ സപര്യ ആരംഭിക്കുന്നത്. ഇടുക്കി ജില്ലയിലെ ആദ്യ ശാഖ തുടങ്ങിയത് നാരായണനാണ്. നാടിന് വേണ്ടി നാരായണ്‍ജി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്.
ഇത്രയും ജ്ഞാനിയായ മറ്റൊരു പത്രപ്രവര്‍ത്തകനെ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷാ പാണ്ഡിത്യം എത്ര പറഞ്ഞാലും തീരില്ലെന്നും തോമസ് ജേക്കബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: