പത്തനംതിട്ട: ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അമിതോപയോഗം ആളുകളില്‍ മാനസിക, ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കാനായി ദീര്‍ഘനേരം ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവരില്‍ ഉദാസീന മനോഭാവവും വികലമായ ഭക്ഷണക്രമവും കാണുന്നതായും റിപ്പോര്‍ട്ടുണ്ട്.
കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ചു വരുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമായി ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം 2024ലെ സാമ്പത്തിക സര്‍വേയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കുട്ടികള്‍ അമിതമായി വ്യാപൃതരായതോടെ സൈബര്‍ ചതിക്കുഴികളിലും ഭീഷണികളിലും അകപ്പെടുന്ന സാഹചര്യവും സര്‍വേയില്‍ പറയുന്നുണ്ട്.
നാഷണല്‍ കമ്മിഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് 2021 ല്‍ മൊബൈല്‍ ഫോണില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് നടത്തിയ പഠനത്തില്‍, 23.8 ശതമാനം പേര് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതായും 37.2% കുട്ടികള്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുന്നതായും കണ്ടെത്തിയിരുന്നു. മുതിര്‍ന്നവരില്‍ 10.6% പേരാണ് മാനസിക വൈകല്യങ്ങള്‍ക്കു വിധേയമാകുന്നത്.
രാജ്യത്തെ നഗരങ്ങളിലും മെട്രോസിറ്റികളിലും 25നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ മാനസിക അസ്വസ്ഥത വര്‍ധിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഒട്ടേറെ ഗവേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നത്. ഇത് മൂലം രാജ്യത്തിനു ഉണ്ടാകുന്ന നഷ്ടവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴിലാളികളുടെ ഉത്പാദന ക്ഷമത കുറയുകയും മനോവൈകല്യങ്ങള്‍ കൂടുകയും ചെയ്യുന്നത് ആരോഗ്യ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: