തിരുവനന്തപുരം: ആര്‍ക്കും ആധാരം എഴുതാമെന്ന വ്യവസ്ഥ പിന്‍വലിച്ചേക്കും. ഈ ഉത്തരവ് പിന്‍വലിക്കണമെന്ന ആധാരമെഴുത്തുകാരുടെ ആവശ്യം രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി തത്വത്തില്‍ അംഗീകരിച്ചുവെന്നാണ് അറിയുന്നത്. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പുനല്‍കി. രജിസ്ട്രേഷന് വകുപ്പ് നടത്തുന്ന പരിഷ്കാരങ്ങളെത്തുടര്ന്ന് ആധാരം എഴുത്തുകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ല.
എന്റെ ഭൂമി പോര്‍ട്ടല്‍ പരിചയപ്പെടുത്തല്‍, ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക, ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസ്സാണ് വകുപ്പെന്നും രജിസ്ട്രേഷന് വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷന് വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് വകുപ്പില്‍ നടപ്പാക്കുന്ന ആധുനികവത്കരണ നടപടികള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: