കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡും ബീക്കണ്‍ ഫ്‌ലാഷ് ലൈറ്റുമായി യാത്ര ചെയ്ത വ്യവസായ വകുപ്പ് പ്രില്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് കുടുങ്ങി.
ആലുവ ഫ്‌ളൈഓവറിലൂടെ ഫഌഷ് ലൈറ്റ് കത്തിച്ച് ചീറി പാഞ്ഞ വാഹനത്തിന്റെ ചിത്രം ഹൈക്കോടതി ജഡ്ജിമാരാണ് പകര്‍ത്തിയത്. തുടര്‍ന്ന് വാഹനം ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു.
ഇന്നോവ കാര്‍ കൊല്ലത്തെ പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്‍ എംഡിയുടെതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ആണ് ഇത് ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനത്തിന്റെ കാറില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ചതും നിയവിരുദ്ധമായി ലൈറ്റ് സ്ഥാപിച്ചതുമടക്കം ഗുരുതര നിയലംഘനമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ നടത്തിയതെന്നും സര്‍ക്കാര്‍ കോടതിക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കി. കെഎംഎംഎല്ലിന്റെ വാഹനം നിലവില്‍ എംവിഡി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്. വാഹനം വിട്ടു കിട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി പരിഗണിച്ചില്ല. വാഹനങ്ങളില്‍ നിയമവിരുദ്ധമായ ഫഌഷ് ലൈറ്റുകളും ബോര്‍ഡുകളും വയ്‌ക്കുന്നതിന് എതിരെ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് നേരത്തെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.











