Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഊണിലും ഉറക്കത്തിലും മോദിയെ വിമര്‍ശിക്കുന്ന രാജ് ദീപ് സര്‍ദേശായി പോലും കയ്യടിച്ചു; തൊഴില്‍ നല്‍കാനുള്ള മോദീബജറ്റിന് ‘തംപ് സ് അപ്’

എന്തിനും ഏതിനും മോദിയെ വിമര്‍ശിക്കുന്ന രാജ് ദീപ് സര്‍ദേശായി പോലും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ വേണ്ടി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ നടപ്പാക്കിയ തൊഴിലിന് ധനസഹായം എന്ന പദ്ധതിയെ അഭിനന്ദിച്ച് കയ്യടിച്ചു.

Janmabhumi Online by Janmabhumi Online
Jul 23, 2024, 05:45 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: എന്തിനും ഏതിനും മോദിയെ വിമര്‍ശിക്കുന്ന രാജ് ദീപ് സര്‍ദേശായി പോലും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ വേണ്ടി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ നടപ്പാക്കിയ തൊഴിലിന് ധനസഹായം എന്ന പദ്ധതിയെ അഭിനന്ദിച്ച് കയ്യടിച്ചു: “കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനായി ധനസഹായം എന്ന മോദി സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനം നല്ലതാണ്”- മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായി സമൂഹമാധ്യമത്തില്‍ കുറിച്ചു. അഭിനന്ദിച്ചുകൊണ്ട് ഒരു തംപ് സ് അപ് ഇമോജിയും ഇട്ടു.

ഒരു കമ്പനി പുതിയതായി ഒരാളെ ജോലിക്കെടുത്താല്‍ ആ തൊഴിലാളിക്കായി കേന്ദ്രസര്‍ക്കാര്‍ മാസം തോറും ഒരു ചെറിയ തുക ധനസഹായമായി ആ കമ്പനിക്ക് നല്‍കും. ഈ തുക കമ്പനിക്ക് എടുക്കാനല്ല, പുതുതായി ജോലി ലഭിച്ച ആ യുവാവിന്റെ പിഎഫ് അടക്കാനാണ് ഉപയോഗിക്കേണ്ടത്. രണ്ട് വര്‍ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ഈ തുക കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടേയിരിക്കും. ഇതോടെ കൂടുതല്‍ കമ്പനികള്‍ യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരും. കാരണം പിഎഫ് ഭാരം കമ്പനിക്കില്ലല്ലോ. മോദി സര്‍ക്കാരിന്റെ ഈ ബജറ്റ് നിര്‍ദേശത്തെയും രാജ് ദീപ് സര്‍ദേശായി അഭിനന്ദിച്ചു. പുതുതായി ഒരാള്‍ ഒരു കമ്പനിയില്‍ തൊഴില്‍ നേടിയ ശേഷം അയാള്‍ പുതിയ ഒരു പിഎഫ് അക്കൗണ്ട് തുറന്നാല്‍ മാത്രമാണ് ഈ സഹായധനം കേന്ദ്രം നല്‍കുകയുള്ളൂ. ഒരു ലക്ഷം വരെ മാസ ശമ്പളമുള്ള തൊഴിലാളിക്ക് മാസം തോറും 3000 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. രണ്ടു വര്‍ഷത്തേക്കാണ് ഈ തുക നല‍്കുക. ഉല്‍പാദനവുമായി ബന്ധപ്പെട്ട എല്ലാ തൊഴില്‍ മേഖലയിലും പുതുതായി തൊഴില്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതി 50 ലക്ഷത്തോളം യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ ഉപകരിക്കുമെന്നതാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍.

യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു പദ്ധതി ഇതാണ്. എല്ലാ മേഖലകളിലും പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും. സംഘടിത മേഖലയിൽ ജോലിക്ക് കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. ഇതുവഴി 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുക എന്നതാണ മോദി സര്‍ക്കാരിന്റെ ഈ പദ്ധതി.

മോദി സര്‍ക്കാരിനെ അഭിനന്ദിച്ചത് അബദ്ധമായോ എന്ന് തോന്നിയപ്പോള്‍ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായി തന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് പിന്നീട് ഇടത്പക്ഷ ലൈനില്‍ തിരുത്തി. മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയ തൊഴിലിന് ധനസഹായം എന്ന പദ്ധതി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നിന്നും അടിച്ചുമാറ്റിയതാണെന്നായിരുന്നു രാജ് ദീപ് സര്‍ദേശായിയുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ മോദി സര്‍ക്കാര്‍ എല്ലാ മേഖലകളിലും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ നടപ്പാക്കിയ തൊഴിലിന് ധനസഹായം എന്ന പദ്ധതി കോണ്‍ഗ്രസിന്‍റേതാണെന്ന് പറഞ്ഞതിന് രാജ് ദീപ് സര്‍ദേശായിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നു.

Tags: Nirmala SitharamanEmploymentIndian economyRajdeep sardesai#UnionbudgetEmployment generationModi 3.0 budget#Budget2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)
India

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

India

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

India

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

India

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)
India

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

പുതിയ വാര്‍ത്തകള്‍

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

പാകിസ്ഥാനിലെ കറാച്ചിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരിച്ചു ; എട്ട് പേർക്ക് പരിക്ക്

പൂജാമുറിയില്‍ ശിവലിംഗം ഉണ്ടെങ്കില്‍ ചെയ്യരുതാത്ത കാര്യങ്ങളും ചെയ്യേണ്ടവയും

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies