കൊച്ചി: ചിറ്റൂര്‍ ഫെറിയില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്ത് പൊലീസ്. ബൈക്ക് യാത്രക്കാരുടേയും കാര്‍ യാത്രക്കാരുടേയും പരാതിയിലാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തത്.
ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെയാണ് കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതെന്നാണ് പരാതി.
റോഡിലെ ചെളിവെള്ളം തെറിപ്പിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് സംഭവത്തിന് കാരണം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് അക്ഷയും പിതാവും ആരോപിച്ചിരുന്നു.
അക്ഷയും പിതാവും പുറത്ത് നിന്ന് കാര്‍ ഡ്രൈവറെ പിടിച്ചുനില്‍ക്കുന്നതും പിന്നാലെ കാര്‍ മുന്നോട്ട് ഓടിച്ച് പോകുന്നതുമാണ് പുറത്തു വന്ന
ദൃശ്യങ്ങളിലുള്ളത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അക്ഷയുടെയും പിതാവിന്റെയും കൈ ഡ്രൈവറുടെ ദേഹത്ത് നിന്ന് വിടുവിക്കാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ഇരുവരെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോയി.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി അക്ഷയും പിതാവും എത്തിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: