ന്യൂദല്‍ഹി: പാടം കണ്ടാല്‍ ചെളിയിലിറങ്ങി ഫോട്ടോഷൂട്ട് ചെയ്യും. ചിലപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം നിന്ന് പാടം കൊയ്യും. അതുപോലെ മത്സ്യത്തൊഴിലാളികളുടെ മേഖലകളില്‍ എത്തിയാല്‍ അവരിലൊളാകാന് കടലിലിറങ്ങും അവര്‍ക്കൊപ്പം വല വീശി മീന്‍ പിടിക്കും. ചിലപ്പോള്‍ ഇരുചക്രവാഹനത്തിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യും. ഇതൊക്കെയാണ് നമ്മുടെ രാഹുല്‍ ഗാന്ധി.
While in India, Balak Buddhi Rahul Gandhi pretends to be with the downtrodden, often indulging in theatrics with professional artists and passing them off as Loco Pilots, masons, mechanics etc.
But off camera, he flies Emirates First Class, the most luxurious and expensive… pic.twitter.com/IQdkgcIIeX— Amit Malviya (@amitmalviya) July 22, 2024
എന്നാല്‍ ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഷൂട്ട് ചെയ്യുന്ന വീഡിയോകളുടെ ഭാഗമാണെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ആശാന് വിദേശയാത്ര വേണ്ടിവന്നാലോ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് തന്നെ വേണം. ആ സുഖത്തില്‍ കുറവ് വരുത്താന്‍ പറ്റില്ല.
രാഹുല്‍ ഗാന്ധിയുടെ എമിറേറ്റ്സിലെ ഫസ്റ്റ് ക്ലാസ് യാത്ര വിവാദമാവുകയാണ്. ബിജെപി ഐടി സെല്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ യാത്രയുടെ വീഡിയോ പുറത്തുവിട്ടത്. പാവപ്പെട്ടവര്‍ക്കൊപ്പം എന്ന് പറയുന്ന രാഹുല്‍ ഗാന്ധി എമിറേറ്റ്സില്‍ ഫസ്റ്റ് ക്ലാസിലാണ് യാത്ര ചെയ്യുന്നതെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കുറ്റപ്പെടുത്തി. “ഇന്ത്യയില്‍ നില്ക്കുമ്പോള് അധിസ്ഥിതര്ക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി നടക്കുന്നു. പ്രൊഫഷണല്‍ നടന്മാരെ ലോക്കോപൈലറ്റായും മെക്കാനിക്കുകളാക്കിയും വേഷം കെട്ടിച്ച് മുന്നില്‍ നിര്‍ത്തുന്നു. എന്നാല്‍ എമിറ്റേസിലായാല് ഫസ്റ്റ് ക്ലാസിലേ രാഹുല്‍ ഗാന്ധി യാത്ര ചെയ്യൂ.”- അമിത് മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: