Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ആ കുടുംബത്തിനൊപ്പം പ്രാര്‍ത്ഥനയോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 05:00 am IST
inEditorial

കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ഡ്രൈവര്‍ അര്‍ജുന്‍ ലോറിക്കൊപ്പം മണ്ണിനടിയില്‍പ്പെട്ടിട്ട് ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്. തിരച്ചില്‍ ഇപ്പോഴും നടക്കുകയാണെങ്കിലും ഇതുവരെ ആളെ കണ്ടെത്താനാവാത്തത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നു. സംഭവം നടന്ന ആദ്യ രണ്ട് ദിവസം തെരച്ചില്‍ കാര്യക്ഷമമാവാതിരുന്നതിനാലാണ് അര്‍ജുനെ രക്ഷിക്കാന്‍ കഴിയാതെപോയതെന്ന വിമര്‍ശനം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്. മണ്ണിടിച്ചിലുണ്ടായി നാല്‍പത്തിയെട്ടു മണിക്കൂര്‍ കര്‍ണാടക സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണിച്ച അനാസ്ഥയാണ് രക്ഷാപ്രവര്‍ത്തനം ഇഴയാനിടയാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. ഇതിനു പകരം മണ്ണ് നീക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുമാണ് കര്‍ണാടക പോലീസ് മുന്‍തൂക്കം നല്‍കിയതത്രേ. ഇതുമൂലം നിര്‍ണായക മണിക്കൂറുകളാണ് നഷ്ടമായത്. എന്‍ഐടി പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട്-പെനട്രേറ്റിങ് റഡാറുപയോഗിച്ച് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സ്ഥലം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടും, മണ്ണുനീക്കി വാഹനം കണ്ടെത്താന്‍ കഴിയാതിരുന്നത് അധികൃതരുടെ അനാസ്ഥതന്നെയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും രക്ഷിക്കേണ്ടത് ഒരു മനുഷ്യജീവനായതിനാല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതായിരുന്നു. ഇതിനെക്കുറിച്ച് അര്‍ജുന്റെ കുടുംബത്തിനുള്ള പരാതി കേട്ടില്ലെന്നു നടിക്കാനാവില്ല. മകനും ഭര്‍ത്താവും അച്ഛനുമായ ഒരാള്‍ക്കുവേണ്ടിയാണല്ലോ ആ കുടുംബം കാത്തിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാരില്‍നിന്നുണ്ടായ അനാസ്ഥയെക്കാള്‍ അപലപനീയമാണ് കേരള സര്‍ക്കാര്‍ കാണിച്ച അനാസ്ഥയെന്നു പറയേണ്ടിവരും. അയല്‍സംസ്ഥാനത്തുണ്ടായ ഒരു ദുരന്തത്തില്‍ നാട്ടുകാരനായ ഒരാള്‍ അകപ്പെട്ടിട്ടും ഇടതുമുന്നണി സര്‍ക്കാരില്‍നിന്നുണ്ടായ തണുത്ത പ്രതികരണം അംഗീകരിക്കാനാവില്ല. കുവൈറ്റിലുണ്ടായ ഒരു അഗ്‌നിബാധയില്‍ മലയാളികള്‍ക്ക് ജീവപായം സംഭവിച്ചപ്പോള്‍ അവിടേക്കു പോകാന്‍ തിടുക്കം കാണിച്ച മന്ത്രിമാര്‍ എന്തുകൊണ്ടാണ് അയല്‍സംസ്ഥാനത്തേക്ക് പോകാന്‍ താല്‍പര്യം കാണിക്കാതിരുന്നതെന്ന ചോദ്യം ഉയരുക സ്വാഭാവികം. കുവൈറ്റ് ദുരന്തത്തെത്തുടര്‍ന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും യാതൊരു പരാതിക്കും ഇടവരുത്താതെ കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യുകയുണ്ടായി. എന്നിട്ടും ആളാവാന്‍ നോക്കുകയാണ് നമ്മുടെ ആരോഗ്യമന്ത്രി ചെയ്തത്. യാത്രാനുമതി നല്‍കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനും മറന്നില്ല. ഹരിയാനയില്‍ ട്രെയിനിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടാനിടയായപ്പോള്‍ അവിടേക്ക് സഹായധനവുമായിപ്പോയ പിണറായി വിജയനും സ്വന്തം നാട്ടില്‍ ഒരു ഇതരസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ടക്കൊലക്കിരയായിട്ടും സഹായിക്കാന്‍ തയ്യാറാവാതിരുന്നത് വിമര്‍ശിക്കപ്പെടുകയുണ്ടായല്ലോ. പിണറായി സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ഷിരൂരിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ അനാസ്ഥ കാട്ടിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ച് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ അര്‍ജുന്റെ കുടുംബം. സുരേഷ് ഗോപി ഫോണില്‍ ബന്ധപ്പെടുകയും, എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ ഇനിയും അസ്തമിച്ചിട്ടില്ല. പ്രിയപ്പെട്ടവന്‍ മടങ്ങിവരുമെന്നുതന്നെ അവര്‍ കരുതുന്നു. അങ്ങനെ സംഭവിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

 

Tags: Shirur LandslideKarnatakaArjun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Kerala

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

India

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.