തിരുവനന്തപുരം: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഷീലോഡ്ജിന്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. ഡ്രില്ലിംഗ് മെഷീനിൽ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റാണ് ലാൽ കൃഷ്ണ മരിച്ചത്. ഷോക്കേറ്റയുടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: