തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നതായുള്ള വാര്‍ത്ത പരന്നതോടെ അതിന് തടയിട്ടുകൊണ്ട് ക്ഷേത്രഭരണ സമിതി രംഗത്ത്. ക്ഷേത്രപരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് ശനിയാഴ്ച ക്ഷേത്രഭരണ സമിതി എക്‌സിക്യൂട്ടിവ് ഓഫീസർ ഉത്തരവിറക്കി.
ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് ഇനി വെജിറ്റേറിയന്‍ മാത്രം മതിയെന്ന ഉത്തരവ് പുറത്തിറങ്ങിയത്.എക്‌സിക്യൂട്ടീവ് ഓഫീസിൽ ചിക്കൻ ബിരിയാണി വിളമ്പിയതിന് പിന്നാലെയാണ് നടപടി. ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി സൽക്കാരം നടന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം.
ക്ഷേത്രത്തിൽ ഗുരുതരമായ ആചാര ലംഘനം നടന്നതോടെ വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്ര ഓഫീസിന് സമീപത്തെ ഡൈനിംഗ് റൂം ഉപയോഗിക്കുന്നതിലും സമയ നിയന്ത്രണം ഏർപ്പെടുത്തി.
ഡ്യൂട്ടിയിലില്ലാത്തവര്‍ ഡൈനിംഗ് റൂം ഉപയോഗിക്കാന്‍ പാടില്ല. എക്‌സിക്യൂട്ടിവ് ഓഫീസിൽ ജീവനക്കാർ പ്രവൃത്തി സമയം കഴിഞ്ഞും തുടരണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: