കോട്ടയം: ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്തത് കേരള കൗണ്‍സില്‍ ഓഫ് റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പല്‍സ്. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഡിഗ്രി പഠനത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റം വരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് സംസ്ഥാനത്ത് വിവിധ കോളേജുകളില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍മാരുടെ സംഘടനയായ കേരള കൗണ്‍സില്‍ ഓഫ് റിട്ടയേര്‍ഡ് കോളേജ് പ്രിന്‍സിപ്പല്‍സ് ഭാരവാഹികള്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കോളേജുകളിലെ കലുഷിതമായ പഠനാന്തരീക്ഷം പുതിയ പാഠ്യപദ്ധതിയെ എത്രമാത്രം വിജയത്തിലെത്തിക്കുമെന്ന ആശങ്കയും സംഘടന പ്രകടിപ്പിച്ചു. ചില വിദ്യാര്‍ത്ഥി സംഘടനകളുടെ രാഷ്‌ട്രീയാതിപ്രസരം കാമ്പസ് അന്തരീക്ഷത്തെയും പഠന സാഹചര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ക്യാമ്പസ് രാഷ്‌ട്രീയത്തെ കുറിച്ച് കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചര്‍ച്ചാ വേദിയില്‍ പ്രൊഫ. ആര്‍. പ്രസന്നകുമാര്‍ മോഡറേറ്ററായിരുന്നു. ഡോ. ഇ ജോണ്‍ മാത്യു വിഷയാവതരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: