ധാക്ക: ബംഗ്ലാദേശ് സര്‍ക്കാരിനെതിരെയുള്ള സംവരണ വിരുദ്ധ പ്രക്ഷോഭം കത്തുന്നു. 39 പേര്‍ മരിച്ചു. 25,000 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സര്‍ക്കാര്‍ ജോലികളിലേക്ക് വീരമൃത്യൂ വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭം അരങ്ങേറുന്നത്.
കലാപത്തിന്റെ ഭാഗമായി സമരക്കാരും പോലീസും ഏറ്റുമുട്ടി. കല്ലുകളും കമ്പുകളും കൊണ്ട് പ്രതിഷേധിച്ച ആള്‍ക്കൂട്ടത്തെ കണ്ണീര്‍വാതകവും തോക്കും ഉപയോഗിച്ചാണ് സര്‍ക്കാര്‍ ചെറുക്കുന്നത്. വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങളില്‍ 18 പേരാണ് മരിച്ചത്. ഇതോടെ ഈ ആഴ്ചയില്‍ വിവിധ സംഘര്‍ഷങ്ങളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി.
ഷെയ്ഖ് ഹസീന നാലാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ രാജ്യവ്യാപക പ്രക്ഷോഭമാണിത്. 1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെയാണ് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേും പ്രക്ഷോഭം അരങ്ങേറുന്നത്.
പുതിയ നിയമം കൊണ്ടുവന്നതോടെ ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികളില്‍ 56 ശതമാനവും സംവരണമാകും. 30 ശതമാനം യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക്, 10 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്ക്, 10 ശതമാനം സ്ത്രീകള്‍ക്ക്, അഞ്ച് ശതമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരു ശതമാനം ദിവ്യാംഗര്‍ക്ക് എന്നിങ്ങനെയാണ് ബംഗ്ലാദേശില്‍ സംവരണം നല്കുന്നത്. പ്രതിവര്‍ഷം നാല് ലക്ഷത്തോളം ബിരുദധാരികള്‍ക്കായി 3000 തൊഴിലവസരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്നത്. 170 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ അഞ്ചിലൊന്നു പേര്‍ക്ക് നിലവില്‍ ജോലിയില്ല. വീണ്ടും 30 ശതമാനം കൊണ്ടുവരുന്നത് തൊഴിലവസരങ്ങള്‍ വീണ്ടും കുറച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് തെരുവില്‍ പ്രക്ഷോഭം നടത്തുന്നത്.
അതേസമയം ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് ബംഗ്ലദേശ് നിയമമന്ത്രി അനിസുള്‍ ഹഖ് പറഞ്ഞു. സമരക്കാര്‍ വഴങ്ങുന്നില്ല. സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെന്നും അനിസുള്‍ ഹഖ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: