മുംബൈ: ഓയില്‍, പെട്രോളിയം, മൊബൈല്‍ സേവനം, റീട്ടെയ്ല്‍ എന്നീ മേഖലകളില്‍ ഇന്ത്യയിലെ മുന്‍നിര ബിസിനസുകാരനായ മുകേഷ് അംബാനിയക്ക് കൃഷിയുമുണ്ടെന്ന് എത്ര പേര്‍ക്കറിയാം? മാമ്പഴം വിളയിക്കുന്ന കാര്യത്തില്‍ ഏഷ്യയിലെ ഒന്നാമനാണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ വിളയുന്നത് 127 ഇനങ്ങളില്‍പ്പെട്ട മാമ്പഴങ്ങള്‍! പോരെ.
കേസർ, അൽഫോൻസോ, രത്‌ന, സിന്ധു, നീലം, അമ്രപാലി തുടങ്ങിയ ഇന്ത്യൻ ഇനങ്ങളല്ലാതെ യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ടോമി അറ്റ്കിൻസ്, കെന്റ്, ഇസ്രായേലിൽ നിന്നുള്ള ലില്ലി, കീറ്റ്, മായ എന്നിവയും ഈ തോട്ടത്തിലുണ്ട്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രയി പ്രതിവർഷം 127 ഇനം മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ മാമ്പഴങ്ങളും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള 600 ഏക്കറിലെ മാമ്പഴത്തോട്ടം ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടമാണ്. ഏഷ്യില്‍ ഏറ്റവും കൂടുതൽ മാമ്പഴം കയറ്റുമതിചെയ്യുന്നതും മുകേഷ് അംബാനി തന്നെ.
തൊണ്ണൂറുകളുടെ അവസാനത്തിൽ റിലയൻസിന്റെ ജാംനഗർ റിഫൈനറിയിൽ വൻതോതിൽ മലിനീകരണ പ്രശ്നം നേരിട്ടിരുന്നു. ഇതിന് പരിഹാരമായിട്ടാണ് അദ്ദേഹം പ്രകൃതിയെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ മാമ്പഴകൃഷി ആരംഭിച്ചത്.
റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങൾ ഏറ്റെടുത്ത് റിലയൻസ് 600 ഏക്കറിൽ, ഒരു ലക്ഷത്തിലധികം മാമ്പഴ തൈകൾ വെച്ചുപിടിപ്പിച്ചു. മുകേഷ് അംബാനിയുടെ പിതാവും റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ പേരിലാണ് ഈ തോട്ടമുള്ളത്. ധീരുഭായ് അംബാനി ലഖിബാഗ് അമ്രായീ എന്നാണ് മാമ്പഴ തോട്ടത്തിന്റെ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: