ഇന്നലെ പല ഡോക്ടമാര്‍ക്കും ആയുര്‍വേദത്തോട് പരമപുച്ഛമാണ്. വ്യാജചികിത്സ, തട്ടിപ്പ്, കഷായവും അരിഷ്ടവും നല്കി രോഗം വഷളാക്കുന്ന ചികിത്സ.. തുടങ്ങി പലതരം ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നതും ഭാരതീയമായ ചികിത്സാ സമ്പ്രദായത്തെ അവഹേളിക്കാന്‍ തട്ടിവിടുന്നതും. എന്നാല്‍ അത്തരക്കാരില്‍ നിന്ന് തികച്ചും വിഭിന്നമായിരുന്നു ഡോ. എം.എസ്. വല്യത്താന്റെ ആയുര്‍വേദത്തോടുള്ള സമീപനം. ആയുര്‍വേദത്തെ അംഗീകരിക്കാനും അത് മികച്ച ചികിത്സാ മാര്‍ഗമാണെന്ന് തുറന്നു പറയാനും ഒരു മടിയുമില്ലാത്ത ഡോക്ടര്‍.
ആയുര്‍വേദത്തെ പറ്റി പഠിച്ച അദ്ദേഹം അതേക്കുറിച്ച് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ചരകന്റെ പാരമ്പര്യം (ലഗസി ഓഫ് ചരക) സുശ്രുതന്, വാഗ്ഭടന് എന്നിവരെ പറ്റി കൂ
ടി പഠിച്ച് തയ്യാറാക്കിയ ആയുര്‍വേദത്തിലെ മൂന്ന് മഹത്തുക്കള്‍ എന്നിവ വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ പുസ്തകങ്ങളാണ്. ചരക മഹര്ഷിയേപ്പറ്റി പഠിച്ചതിന് ഹോമി ഭാഭാ കൗണ്‍സില്‍ 99ല്‍ അദ്ദേഹത്തിന് സീനിയര്‍ ഫെലോഷിപ്പ് നല്കി ആദരിച്ചിരുന്നു.
ആരോഗ്യത്തെക്കുറിച്ചും ആയുസിനെക്കുറിച്ചുമുള്ള ഭാരതീയ ദര്‍ശനം ഭഗവദ്ഗീതയെ മുന്‍നിര്‍ത്തി അവതരിപ്പിച്ചുകൊണ്ട് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗീതാസ്വാധ്യായ സമിതി സംഘടിപ്പിച്ച ഗീതാസംഗമത്തില് അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ചിന്തോദ്ദീപകമായിരുന്നു.
ആയുര്‍വേദത്തെയും ആധുനിക ചികിത്സയേയും സമന്വയിപ്പിക്കാന്‍ പ്രയത്നിച്ച വ്യക്തിയാണ് അദ്ദേഹം. ആയുര്‍വേദം വൈദ്യശാസ്ത്രത്തിന്റെ അമ്മ മാത്രമല്ല, ഭാരതത്തിലെ എല്ലാ ജീവശാസ്ത്രങ്ങളുടെയും മാതാവു കൂടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ആയുര്‍വേദത്തില്‍ വിപുലമായ ഗവേഷണങ്ങള്‍ വേണമെന്ന് പറഞ്ഞ അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എ സയന്‍സ് ഇനീഷ്യേറ്റീവ് ഇന്‍ ആയുര്‍വേദ എന്ന അദ്ദേഹത്തിന്റെ ഗവേഷണ പദ്ധതിക്ക് കേന്ദ്രം ഫണ്ടും നല്‍കിയിരുന്നു. ആയുര്‍വേദം ശാസ്ത്രമാണെന്ന് ഒരു പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
‘ആയുര്‍വേദത്തിന് വളരെ ദൈര്‍ഘ്യമേറിയ ചരിത്രം ഉണ്ട്. വേദകാലം മുതല്ക്കുള്ള ചരിത്രം. വേദങ്ങളിലെല്ലാം രോഗം, ചികില്‍സ എന്നിവയെപ്പറ്റി പറയുന്നുണ്ട്. പ്രത്യേകിച്ച് അഥര്‍വ വേദത്തില്‍. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: