Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

മഹാ ഭിഷഗ്വരന്‍

വിനീത വേണാട്ട്byവിനീത വേണാട്ട്
Jul 19, 2024, 05:00 am IST
inMain Article

അനേകായിരം പേരുടെ ഹൃദയങ്ങളില്‍ ഡോ.എം.എസ്. വല്യത്താന്‍ എന്ന പേര് സ്പന്ദിക്കുന്നുണ്ടാകും. നിലച്ചുപോയേക്കാമായിരുന്ന ഹൃദയ താളത്തെ തിരികെ നല്കിയ മഹാ ഭിഷഗ്വരന്‍ എന്ന നിലയില്‍. കേരളത്തിലോ, ഭാരതത്തിലോ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ഖ്യാതി. കടലേഴും കടന്ന് ആ പെരുമ ലോകമൊട്ടാകെ വ്യാപിച്ചു.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ആദ്യ ഡയറക്ടര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് ഏറെ സുപരിചിതം. സാധാരണക്കാര്‍ക്കിടയില്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ചുണ്ടായിരുന്ന കാഴ്‌ച്ചപ്പാടുതന്നെ അദ്ദേഹം പൊളിച്ചെഴുതി. മെഡിക്കല്‍ രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി. വിദേശത്തുനിന്ന് വന്‍ വിലകൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിര്‍മിച്ചു. ഇതോടെ കുറഞ്ഞ വിലയ്‌ക്ക് ഭാരതത്തിലും ഹൃദയ വാല്‍വുകള്‍ ലഭ്യമാക്കാന്‍ സാധിച്ചു. രാജ്യത്തിന്റെ ഹൃദയാരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നത്. ഇവിടെ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയ വാല്‍വ് ഏകദേശം ഒരു ലക്ഷത്തില്‍ അധികം രോഗികളില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

രക്തബാഗുകള്‍ നിര്‍മിച്ച് വ്യാപകമാക്കിയതാണ് മറ്റൊരു സുപ്രധാന നേട്ടം. മാവേലിക്കരയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിച്ചു.പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് നേടി. ഇവിടുത്തെ ആദ്യ ബാച്ചുകാരിലൊരാളാണ് ഡോ. വല്യത്താന്‍. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂളിലായിരുന്നു എംഎസ് പഠനം.

1960 ല്‍ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബര്‍ഗിലെയും ഇംഗ്ലണ്ടിലെയും ഫെലോഷിപ്പും ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദവും നേടി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഫാക്കല്‍റ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ്ജ് വാഷിംഗ്ടണ്‍, യുഎസ്എയിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രികളില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയയില്‍ കൂടുതല്‍ പരിശീലനം നേടി. ഹോപ്കിന്‍സിലെ ഡോക്ടര്‍മാരായ വിന്‍സെന്റ് ഗോട്ട്, ജോര്‍ജ്ജ് ടൗണ്‍ സര്‍വകലാശാലയിലെ ചാള്‍സ് ഹഫ്‌നഗല്‍ എന്നിവരുടെ ഫെലോ ആയി ജോലി ചെയ്തു.

1972 ല്‍ ഭാരതത്തിലേക്ക് മടങ്ങി. ന്യൂദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. വിദേശികളായ ഡോക്ടര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അമേരിക്ക വിട്ടുപോകുന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. കേരള സര്‍ക്കാരില്‍ നിന്നു ലഭിച്ച ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടിലെത്തി. സി.അച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. ഒരു സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്. അതിന്റെ സാക്ഷാത്കാരത്തിനായി പൂര്‍ണ്ണ സ്വാതന്ത്ര്യം വല്യത്താനു നല്കി. ആശുപത്രി യാഥാര്‍ത്ഥ്യമായി, 1976 ല്‍. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ ആശുപത്രി പ്രസിദ്ധമായി. 20 വര്‍ഷം ശ്രീ ചിത്രയില്‍ ഡോ.വല്യത്താന്‍ സേവനം അനുഷ്ഠിച്ചു. ചികിത്സാ ഗവേഷണ രംഗങ്ങളില്‍ രാജ്യത്തെ മികച്ച സ്ഥാപനമായി ശ്രീ ചിത്ര വളര്‍ന്നു.

തുടര്‍ന്ന് 1994 ല്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ ആദ്യ വൈസ് ചാന്‍സലറായി ചുമതലയേറ്റു. 1999 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു. അനേകം ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. 1990 ല്‍ പത്മഭൂഷണും 2005 ല്‍ പത്മവിഭൂഷണും നല്കി രാജ്യം ആദരിച്ചു.

 

Tags: CommomerationDr.MS Valiathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണൂര്‍ ആന്റണി ചെങ്ങളായി സ്മാരക ലൈബ്രറി പൈതൃക പഠനകേന്ദ്രയുടെ അഭിമുഖ്യത്തില്‍ നടത്തിയ കൊയിലേര്യന്‍ സുമുഖന്‍ അനുസ്മരണ യോഗം കണ്ണൂര്‍ വാഴ്‌സിറ്റി ചരിത്ര വിഭാഗം അസി. പ്രൊഫസര്‍ ഡോ. മാളവിക ബിന്നി ഉദ്ഘാടനം ചെയ്യന്നു
Kerala

രേഖപ്പെടുത്താത്ത ചരിത്രങ്ങള്‍ വീണ്ടെടുക്കുന്നത് സമൂഹത്തിന് ഊര്‍ജം പകരും: ഡോ. മാളവിക

ഡോ. എം.എസ്. വല്യത്താന്റെ 70-ാംപിറന്നാളിന് മാവേലിക്കര കുടുംബ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളോടൊപ്പം
Special Article

ഹൃദയതാളം പോലെ ജന്മനാടിനെ സ്നേഹിച്ച ഡോക്ടര്‍

പത്മവിഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമില്‍ നിന്ന് സ്വീകരിക്കുന്നു (2005)
Article

ശ്രീചിത്രയെ ലോകോത്തരമാക്കിയ ദീര്‍ഘദര്‍ശി

Kerala

ആയുര്‍വേദത്തെ ആധുനിക ശാസ്ത്രവുമായി ചേര്‍ത്ത പ്രതിഭ: വിദ്യാഭ്യാസ വികാസ കേന്ദ്രം

പന്തളം കൊട്ടാരം നിര്‍വാഹകസംഘം മുന്‍ പ്രസിഡന്റ് അന്തരിച്ച പി.ജി. ശശികുമാര്‍ വര്‍മയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു
Kerala

പി.ജി. ശശികുമാര്‍ വര്‍മയ്‌ക്ക് യാത്രാമൊഴി

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.