Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇയാന്‍ ഗില്ലന്‍ കാലിക്കറ്റ് എഫ്സി ഹെഡ് കോച്ച്; ബിബി തോമസ് അസിസ്റ്റന്റ് കോച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 11:36 pm IST
inFootball

കോഴിക്കോട്: അടുത്തിടെ പ്രഖ്യാപിച്ച സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിനായി കോഴിക്കോട് ആസ്ഥാനമായുള്ള കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബിന്റെ (കാലിക്കറ്റ് എഫ്സി) മുഖ്യ പരിശീലകനായി ഇയാന്‍ ആന്‍ഡ്രൂ ഗില്ലനെ നിയമിച്ചു. മുന്‍ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീം കോച്ച് ആണ് ഇയാന്‍ ഗില്ലന്‍.

ഓസ്ട്രേലിയന്‍/യുകെ വംശജനായ ആന്‍ഡ്രൂ ഗില്ലന് ഫുട്ബോള്‍ പരിശീലകനായി 25-ലധികം വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. 58 കാരനായ ഗില്ലന്‍ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നേപ്പാളിലെ ലളിത്പൂര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്ബിന്റെ ഹെഡ് കോച്ച് ആയിട്ടാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എഎഫ്‌സി) ‘എ’ ലൈസന്‍സുള്ള ഗില്ലന്‍ അവിടെ നിന്ന് പ്രൊഫഷണല്‍ കോച്ചിംഗ് ഡിപ്ലോമ നേടിയിട്ടുണ്ട്.

മുന്‍ അണ്ടര്‍ 21 ഇന്ത്യന്‍ താരവും അണ്ടര്‍ 16 ദേശീയ വനിതാ ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ബിബി തോമസ് മുട്ടത്ത് ആണ് കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റന്റ് കോച്ച്. 46 കാരനായ ബിബി തോമസ് മംഗളൂരു എഫ്‌സിയുടെ ടെക്‌നിക്കല്‍ ഡയറക്ടറും സന്തോഷ് ട്രോഫി കര്‍ണാടക ടീമിന്റെ മുഖ്യ പരിശീലകനും 2023-24 ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ സെലക്ടറുമായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.

അന്താരാഷ്‌ട്ര പ്രശസ്ത ഫുട്‌ബോള്‍ പരിശീലകനായ ഗില്ലന് പരിശീലകന്‍, മാനേജര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്നീ നിലകളിലുള്ള അനുഭവപരിചയവും വൈദഗ്ധ്യവും കൊണ്ട് കാലിക്കറ്റ് എഫ്സിക്ക് കരുത്തേകാനാകുമെന്ന് ഈ പ്രഖ്യാപനം നടത്തി ടീം ഫ്രാഞ്ചൈസി ഉടമ വി.കെ മാത്യൂസ് പറഞ്ഞു.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 6 ടീമുകള്‍ മത്സരിക്കുന്ന സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റ് സപ്തംബറില്‍ ആരംഭിക്കും. ഒന്നരക്കോടി രൂപയാണ് ടൂര്‍ണമെന്റിലെ സമ്മാനത്തുക. ലീഗ് ഘട്ടത്തില്‍ 30 മത്സരങ്ങളാണുള്ളത്. സെമി ഫൈനലും ഫൈനലും ഒക്ടോബറില്‍ നടക്കും. 6 വിദേശ താരങ്ങളും 9 ദേശീയ താരങ്ങളും കേരളത്തില്‍ നിന്നുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കാലിക്കറ്റ് എഫ്‌സി ടീമിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ട്. അഞ്ച് മത്സരങ്ങളാണ് ടീം ഇവിടെ കളിക്കുക.

Tags: BB ThomasCalicut FCIan Gillan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം
Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍
Football

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.