മുംബൈ: സകലകലാവല്ലഭ, പക്ഷെ വകതിരിവു വട്ടപ്പൂജ്യം എന്നതാണ് വിവാദ ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്ക്കറുടെ കാര്യം. സ്വകാര്യ ആഡംബരക്കാരില്‍ ബീക്കണ്‍ തെൡു വിലസുകയും പ്രത്യേക ക്യാബിനും ജീവനക്കാരും വേണമെന്ന് ശഠിക്കുകയും ചെയ്തതോടെയാണ് പൂജ വിവാദ നായികയാവുന്നത്. എന്നാലിപ്പോള്‍ ഐഎഎസ് പദവി തുലാസിലാവുംവിധം ഒരോ ദിവസവും കുരുക്കു മുറുകി കൊണ്ടിരിക്കുകയാണ്.
പൂജയുടെ പൂനയിലെ വീടിനോടു ചേര്‍ന്നുള്ള കുടുംബവീട്ടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുകയാണ് കോര്പ്പറേഷന് അധികൃതര്‍. നടപ്പാത കൈയേറി മതില് കെട്ടിയതിനും മറ്റുമാണ് നടപടി.ഐഎഎസ് പരീക്ഷയ്ക്ക് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റും ഡിസേബിലിറ്റി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചതടക്കമുള്ള കേസുകള്‍ അന്വേഷണത്തിലാണ്. ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കു നേരെ തോക്കു ചൂണ്ടിയത് അടക്കമുള്ള കേസുകള്‍ പൂജയുടെ അമ്മയും അച്ഛനും എതിരെയും പൊങ്ങിവരുന്നു. മകള്‍ ഐഎഎസ് ആനപ്പുറത്തിരിക്കുന്ന ബലത്തില്‍ വേലിപൊളിക്കാനിറങ്ങിയതാണവര്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ പിതാവ് ദിലീപ് ഖേദ്കറും ക്്ളീന്‍ ഇമേജുള്ള ഒരാളല്ലെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നു. കൈക്കൂലി, അഴിമതി കേസുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ രണ്ടുതവണ സസ്പെന്‍ഡ് ചെയ്തിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രൊബേഷന്‍ മതിയാക്കി ഐഎഎസ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൂജയോട് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഫലത്തില്‍ ഐഎഎസ് തുലാസിലായിരിക്കുന്നു എന്നു ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: